ADVERTISEMENT

തിരുവനന്തപുരം∙ ഭരണത്തിന്റെ വിലയിരുത്തലാണ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന് എൽഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍. നൂറു സീറ്റ് നേടാനായില്ല എന്നത് യാഥാർഥ്യമാണെന്നും തൃക്കാക്കരയില്‍ തോറ്റെങ്കിലും ഇടതുമുന്നണിയുടെ അടിത്തറ ശക്തമാണെന്നും അദ്ദേഹം പറഞ്ഞു.

എൽഡിഎഫിന് ഒരു പാളിച്ചയും പറ്റിയിട്ടില്ല. തൃക്കാക്കര കൂടി നഷ്ടപ്പെട്ടാൽ കോൺഗ്രസിന്റെ സ്ഥിതി എന്താകുമെന്നും ഇ.പി. ജയരാജന്‍ ചോദിച്ചു. തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ബോധപൂർവം വിവാദമുണ്ടാക്കാനും ശ്രമം ഉണ്ടായി. എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫ് പങ്കെടുത്ത ആശുപത്രി വാർത്താസമ്മേളനം മനഃപൂർവം ചിലർ വിവാദമാക്കുകയായിരുന്നു.

ഇതിനു പിന്നിൽ ഇവന്റ് മാനേജ്മെന്റുകാരാണെന്നും ഇ.പി. ജയരാജൻ ആരോപിച്ചു. ജയിക്കാനുള്ള പണി ചെയ്‌തെന്നും ഇടതുമുന്നണിക്ക് മണ്ഡലത്തിലുള്ള സ്വാധീനം വർധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ട്വന്റി ട്വന്റിയുടെയും ബിജെപിയുടെയും വോട്ടുകൾ എവിടെ പോയെന്ന് പരിശോധിക്കണമെന്നും ഇ.പി. ജയരാജൻ പറഞ്ഞു. 

English Summary: Will make necessary corrections, E. P. Jayarajan after Thrikkakara jolt

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com