തിരുവനന്തപുരത്ത് 2 കുട്ടികള്‍ക്ക് നോറോ വൈറസ് ബാധ; ലക്ഷണം പനി, വയറിളക്കം
Mail This Article
തിരുവനന്തപുരം ∙ വിഴിഞ്ഞം ഉച്ചക്കട എല്‍എംഎസ് എല്‍പി സ്കൂളിലെ രണ്ടു കുട്ടികള്‍ക്ക് നോറോ വൈറസ് സ്ഥിരീകരിച്ചു. കുട്ടികളില്‍ പനിയും വയറിളക്കവും ഉണ്ടായതോടെയാണ് സാംപിളുകള്‍ പരിശോധനയ്ക്കയച്ചത്. മലിനമായ വെള്ളത്തിലൂടെയാണ് രോഗം പകരുന്നത്. കൂടുതല്‍ സാംപിളുകള്‍ അനലറ്റിക്കല്‍ ലാബിലേക്ക് അയച്ചിട്ടുണ്ട്.
സ്കൂളുകളിലെ ഭക്ഷ്യവിഷബാധയുടെ പശ്ചാത്തലത്തില്‍ ഉച്ചഭക്ഷണ പദ്ധതി കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ യോഗം ചേരും. ഭക്ഷ്യ, സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍.അനില്‍, ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
വിഴിഞ്ഞത്തിനു പുറമെ കൊട്ടരക്കര കല്ലുവാതുക്കൽ അങ്കണവാടിയിലും കായംകുളം ഗവ. യുപി സ്കൂളിലും ഭക്ഷ്യവിഷബാധയുണ്ടായിരുന്നു. ഇതു സംബന്ധിച്ച് അന്വേഷിച്ചു റിപ്പോര്‍ട്ട് നൽകാന്‍ ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ക്കും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും ആരോഗ്യ–വിദ്യാഭ്യാസ വകുപ്പ് മന്ത്രിമാര്‍ നിര്‍ദേശം നൽകി.
English Summary: Noro Virus For Students at Thiruvananthapuram