ADVERTISEMENT

അട്ടപ്പാടി∙ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട അട്ടപ്പാടിയിലെ മധു വധക്കേസിൽ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന് ആവശ്യം. ഫലപ്രദമായ രീതിയിൽ കേസ് വാദിക്കാൻ പ്രോസിക്യൂട്ടർ രാജേന്ദ്രന് കഴിയുന്നില്ലെന്ന് കാട്ടി മധുവിന്റെ അമ്മയും സഹോദരിയുമാണ് മണ്ണാർക്കാട് കോടതിയിൽ ഹർജി നൽകിയത്. എന്നാൽ സർക്കാർ നിയമിച്ച പ്രോസിക്യൂട്ടറെ മാറ്റാൻ അധികാരമില്ലെന്ന് കാട്ടി കോടതി ഹർജി തള്ളി. 

പുതിയ പ്രോസിക്യൂട്ടർ വരുന്നത് വരെ വിചാരണ നടപടികൾ നിർത്തിവയ്ക്കണം, നിലവിലെ പബ്ലിക് പ്രോസിക്യൂട്ടർ ആർ.രാജേന്ദ്രനെ മാറ്റി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ രാജേഷ് മേനോന് ചുമതല നൽകണം തുടങ്ങിയ ആവശ്യങ്ങളാണ് മധുവിന്റെ അമ്മ മല്ലിയും സഹോദരി സരസുവും കോടതിയിൽ രേഖാമൂലം നൽകിയ ഹർജിയിൽ വ്യക്തമാക്കിയിട്ടുള്ളത്. രണ്ട് പ്രധാന സാക്ഷികളുടെ കൂറുമാറ്റത്തിനൊപ്പം കൃത്യമായ തെളിവുകൾ കോടതിയെ വേണ്ട രീതിയിൽ ധരിപ്പിക്കാൻ പ്രോസിക്യൂഷന് കഴിയുന്നില്ലെന്നുമാണ് പ്രധാന വിമർശനം.

2018 ഫെബ്രുവരി 22നാണ് ആദിവാസി യുവാവായ മധു ആൾക്കൂട്ട മർദനത്തെത്തുടർന്നു കൊല്ലപ്പെട്ടത്.

English Summary: Madhu murder case updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com