ഇന്ത്യയില്‍ 5ജി സേവനങ്ങള്‍ ഈ വര്‍ഷം തന്നെ; 4ജിയേക്കാള്‍ 10 മടങ്ങ് വേഗം
Mail This Article
ന്യൂഡല്‍ഹി∙ രാജ്യത്ത് ഉടന്‍ തന്നെ 5ജി സേവനങ്ങള്‍ ലഭ്യമായിത്തുടങ്ങും. 5ജി സ്‌പെക്ട്രം ലേലം നടത്താന്‍ വാര്‍ത്താവിതരണ മന്ത്രാലയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. 72097.85 മെഗാഹെര്‍ട്‌സ് സ്‌പെക്ട്രം ആണ് ലേലം ചെയ്യുക. 20 വര്‍ഷത്തേക്കാണു കാലാവധി. ലേല നടപടികള്‍ ജൂലൈ അവസാനത്തോടെ പൂര്‍ത്തിയാക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. 4ജിയേക്കാള്‍ 10 മടങ്ങ് വേഗമാകും പുതിയ സേവനങ്ങള്‍ക്കുണ്ടാകുകയെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
വൊഡാഫോണ്‍ ഐഡിയ, ഭാരതി എയര്‍ടെല്‍, റിലയന്‍സ് ജിയോ തുടങ്ങിയ കമ്പനികളാവും ലേലത്തില്‍ പങ്കെടുക്കുക. ലേലം പൂര്‍ത്തിയായി മാസങ്ങള്‍ക്കുള്ളില്‍ രാജ്യത്ത് സേവനം ആരംഭിക്കുമെന്ന് സ്വകാര്യ ടെലികോം കമ്പനികള്‍ വ്യക്തമാക്കിയിട്ടുണ്ട്.
English Summary: 5G Coming Soon, "About 10 Times Faster Than 4G"