ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യത്തെ ശുചീകരിക്കാനുള്ള ‘സ്വച്ഛ് ഭാരത്’ പദ്ധതിയോടുള്ള പ്രതിബദ്ധത വീണ്ടും തെളിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യതലസ്ഥാനത്തു പ്രഗതി മൈതാൻ ഇന്റഗ്രേറ്റഡ് ട്രാൻസിറ്റ് ഇടനാഴി പദ്ധതി ഉദ്ഘാടനത്തിനു ശേഷമായിരുന്നു സംഭവം. പദ്ധതിയുടെ ഭാഗമായ തുരങ്കപാത നടന്നു കാണവേ, വഴിയിൽ കിടക്കുന്ന ചപ്പുചവറുകൾ കയ്യിലെടുത്തു മുന്നോട്ടു നീങ്ങുന്ന പ്രധാനമന്ത്രിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.

ഒഴിഞ്ഞ ഒരു വെള്ളക്കുപ്പിയും മറ്റൊരു മാലിന്യക്കടലാസുമാണ് മോദി റോഡിൽനിന്നു കൈകൊണ്ടു പെറുക്കിയെടുത്തത്. റോഡിൽനിന്നു പെറുക്കിയ ചവറുകൾ കയ്യിൽപ്പിടിച്ചു മോദി നടത്തം തുടരുന്നതുമാണു വിഡിയോയിൽ. ബിജെപി നേതാക്കൾ ഉൾപ്പെടെയുള്ളവർ വിഡിയോ ട്വീറ്റ് ചെയ്തു. പ്രധാന തുരങ്കവും 5 അടിപ്പാതകളുമാണു മോദി ഉദ്ഘാടനം ചെയ്തത്. നഗരത്തിലെ സുഗമമായ ഗതാഗതത്തിന് അത്യാധുനിക സൗകര്യങ്ങൾ പാതയിൽ ഒരുക്കിയിട്ടുണ്ട്. ഡിജിറ്റൽ നിയന്ത്രിത സിസിടിവിയും പൊതുഅറിയിപ്പ് സംവിധാനവും പ്രത്യേകതയാണ്.

English Summary: PM Modi picks up litter at newly-opened Delhi's Pragati Maidan tunnel; video surfaces

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com