‘അടിയന്തരാവസ്ഥ ഇന്ത്യൻ ജനാധിപത്യത്തിലെ കറുത്ത അധ്യായം’: പ്രധാനമന്ത്രി ജർമനിയിൽ
Mail This Article
മ്യൂണിക് ∙ ഇന്ത്യയുടെ ഊർജ്ജസ്വലമായ ജനാധിപത്യത്തിലെ കറുത്ത അധ്യായമാണ് അടിയന്തരാവസ്ഥയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘47 കൊല്ലം മുൻപ് ജനാധിപത്യത്തെ തടങ്കലിലാക്കി അടിച്ചമർത്താൻ ശ്രമം നടന്നു. ഇന്ത്യയുടെ ജനാധിപത്യത്തിലെ കറുത്ത അധ്യായമാണ് അടിയന്തിരാവസ്ഥ.’– പ്രധാനമന്ത്രി പറഞ്ഞു.
ജി7 ഉച്ചകോടിയിൽ പങ്കെടുക്കാൻ ജർമനിയിലെത്തിയ മോദി, ഇന്ത്യൻ പ്രവാസികളോട് സംസാരിക്കുകയായിരുന്നു. രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ പ്രധാനമന്ത്രി പ്രകീർത്തിച്ചു. എല്ലാ ഇന്ത്യക്കാരുടെയും ജനിതകത്തിൽ ജനാധിപത്യം അലിഞ്ഞുചേർന്നിട്ടുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
‘ജനാധിപത്യത്തിന്റെ അമ്മയാണ് ഇന്ത്യ എന്ന് ഏതൊരു ഇന്ത്യക്കാരനും അഭിമാനപൂർവം പറയാം. എവിടെ ജീവിച്ചാലും ഇന്ത്യയുടെ ജനാധിപത്യത്തിൽ നമ്മൾ അഭിമാനം കൊള്ളും.’– മോദി കൂട്ടിച്ചേർത്തു. 1975 ജൂണിലാണ് ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. രണ്ടു വർഷത്തിന് ശേഷം 1977 മാർച്ച് 21ന് അടിയന്തരാവസ്ഥ നീക്കി.
English Summary: "Emergency A Black Spot On India's Vibrant Democracy": PM Modi In Germany