ADVERTISEMENT

ന്യൂഡൽഹി ∙ കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 14,506 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തു. 30 മരണങ്ങൾ രേഖപ്പെടുത്തി. ഇതോടെ ആകെ മരണസംഖ്യ 5,25,077 ആയി. ആകെ കോവിഡ് രോഗികളുടെ എണ്ണം 4,34,33,345.

4,33,659 പരിശോധനകള്‍ നടത്തി. 86.19 കോടിയിലേറെ (86,19,23,059) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്. രാജ്യത്തുടനീളം പരിശോധനാശേഷി വര്‍ദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 3.30 ശതമാനമാണ്. 3.35 ശതമാനമാണ് പ്രതിദിന രോഗസ്ഥിരീകരണ നിരക്ക്.

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ 197.46 കോടി ഡോസ് വാക്സീന്‍ നല്‍കി. നിലവില്‍ ചികിത്സയിലുള്ളത് 99,602 പേര്‍. ആകെ രോഗികളിൽ 0.23% പേരാണ് ചികിത്സയിലുള്ളത്. രോഗമുക്തി നിരക്ക് 98.65%. കഴിഞ്ഞ 24 മണിക്കൂറിനിടെ 11,574 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 4,28,08,666 ആയി.

സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും 193.53 കോടിയിലധികം വാക്‌സിന്‍ ഡോസുകള്‍ നല്‍കി. ഉപയോഗിക്കാത്ത 11.67 കോടിയിലധികം ഡോസ് സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെ പക്കല്‍ ലഭ്യം.

English Summary: India Covid Tally - Latest News and Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com