പുരാവസ്തു തട്ടിപ്പ്, പോക്സോ കേസ്: മോൻസൻ മാവുങ്കലിന്റെ ജാമ്യഹർജി കോടതി തള്ളി
Mail This Article
×
കൊച്ചി∙ പുരാവസ്തു തട്ടിപ്പ്, പോക്സോ കേസുകളിൽ ജയിലിലായ മോൻസൻ മാവുങ്കലിന്റെ ജാമ്യ ഹർജികൾ ഹൈക്കോടതി തള്ളി. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റേതാണ് ജാമ്യഹർജികൾ തള്ളിയുള്ള ഉത്തരവ്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതുൾപ്പെടെ 2 പീഡനക്കേസുകളാണ് മോൻസൻ മാവുങ്കലിന്റെ പേരിലുള്ളത്. ജീവനക്കാരിയുടെ മകളെ, ഉന്നത വിദ്യാഭ്യാസത്തിനു സഹായം നൽകാമെന്ന് പറഞ്ഞ് പീഡിപ്പിച്ചുവെന്നും വിവാഹിതയായ യുവതിയെ പീഡിപ്പിച്ചുവെന്നും ആരോപിച്ചാണു കേസുകൾ. വ്യാജ പുരാവസ്തുക്കളുടെ പേരിൽ സാമ്പത്തിക തട്ടിപ്പു നടത്തിയെന്ന കേസിൽ 2021 സെപ്റ്റംബർ 25 ന് മോൻസൻ അറസ്റ്റിലായിരുന്നു. ഇതിനു പിന്നാലെയാണ് പീഡനക്കേസുകൾ പുറത്തുവന്നത്.
English Summary : Antique fraud, POCSO case: Monson Mavunkal's Bail Plea Rejected
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.