ADVERTISEMENT

തൃശൂർ ∙ മദ്യപിച്ച് കാറോട്ട മത്സരം നടത്തുന്നതിനിടെയുണ്ടായ അപകടത്തിൽ ടാക്സി യാത്രക്കാരൻ മരിച്ചു. ടാക്സി ഡ്രൈവർ ഉൾപ്പെടെ നാലു പേർക്ക് ഗുരുതരമായി പരുക്കേറ്റു. തൃശൂർ കൊട്ടേക്കാട് ബുധനാഴ്ച രാത്രി 9.30നാണ് അപകടം നടന്നത്. മത്സരയോട്ടത്തിനിടെ കാറുകളിലൊന്ന് ടാക്സിയിൽ ഇടിക്കുകയായിരുന്നു. അപകടമുണ്ടാക്കിയ കാർ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

ടാക്സി കാറിലെ യാത്രക്കാരനാണ് മരിച്ചത്. മരിച്ചയാളുടെ ഭാര്യ, മകൾ, ടാക്സി ഡ്രൈവർ എന്നിവരുൾപ്പെടെ 4 പേർക്കാണ് ഗുരുതരമായി പരുക്കേറ്റത്. രണ്ട് കാറുകൾ ദീർഘദൂര മത്സരയോട്ടം നടത്തുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. അപകടമുണ്ടാക്കിയ കാറിലെ ഡ്രൈവർ മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനയിൽ തെളിഞ്ഞു. സംഭവ സ്ഥലത്ത് തടിച്ചുകൂടിയ ടാക്സി ഡ്രൈവർമാർ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. 

Content Highlights: Drunken Driving, Car Rase, Accident, Thrissur News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com