സംസ്ഥാനത്ത് വീണ്ടും മങ്കിപോക്സ്; രോഗം യുഎഇയിൽ നിന്നെത്തിയ മലപ്പുറം സ്വദേശിക്ക്
Mail This Article
×
തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഒരാള്‍ക്കു കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ജൂലൈ ആറിന് യുഎഇയിൽ നിന്ന് എത്തിയ മലപ്പുറം സ്വദേശിയായ 35 വയസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചത്
ജൂലൈ 13ന് പനി തുടങ്ങി. ജൂലൈ 15ന് ശരീരത്തില്‍ പാടുകള്‍ കണ്ടു. യുവാവ് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. രോഗിയുമായി അടുത്ത സമ്പര്‍ക്കത്തിലുള്ളവരെ നിരീക്ഷണത്തിലാക്കി.
ഇതോടെ സംസ്ഥാനത്ത് മങ്കിപോക്സ് സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നായി. മങ്കിപോക്സ് സ്ഥിരീകരിച്ച മറ്റുള്ളവരുടെ ആരോഗ്യനില തൃപ്തികരമായി തുടരുന്നു.
English Summary: Third case of Monkeypox confirmed in Kerala
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.