ADVERTISEMENT

തിരുവനന്തപുരം∙ സംഘപരിവാർ പരിപാടിയിൽ പങ്കെടുത്തതിൽ പിശക് പറ്റിയെന്ന് കോഴിക്കോട് മേയർ ബീന ഫിലിപ്പ്. പാർട്ടിക്ക് വിശദീകരണം നൽകി. കാര്യങ്ങൾ  പാർട്ടിക്ക് ബോധ്യപ്പെട്ടുവെന്നും ബീന പറഞ്ഞു.

ബാലഗോകുലത്തിന്റെ മാതൃവന്ദനം പരിപാടിയിൽ പങ്കെടുത്തതിനു ബീന ഫിലിപ്പിനെതിരെ കടുത്ത വിമർശനം ഉയർന്നു. മേയറുടെ നടപടിയെ ജില്ലാ സെക്രട്ടേറിയറ്റ് പരസ്യമായി തള്ളിപ്പഞ്ഞു‌. എന്നാൽ തിടുക്കത്തിൽ നടപടി വേണ്ടെന്നും തീരുമാനമുണ്ടായി. ജില്ലാ സെക്രട്ടറിയുടെ പ്രസ്താവനയ്ക്കുശേഷവും മേയർ നടത്തിയ ചില പ്രതികരണങ്ങളിൽ ജില്ലാ നേതൃത്വത്തിന് അതൃപ്തിയുണ്ട്.

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തതു പരിചയക്കുറവായി കാണാമെങ്കിലും അവിടെ നടത്തിയ പ്രസംഗവും അതു വിവാദമായ ശേഷം നടത്തിയ പ്രതികരണവും ശരിയായില്ലെന്ന വിലയിരുത്തലാണു ജില്ലാ സെക്രട്ടേറിയറ്റിലുണ്ടായത്. തുടർന്നാണ് മേയറുടെ നിലപാട് തള്ളി ജില്ലാ സെക്രട്ടറി പ്രസ്താവനയിറക്കിയത്. 

English Summary: RSS event row; Beena Philip response

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com