ADVERTISEMENT

അഹമ്മദാബാദ് ∙ ഗുജറാത്തിലെ രാജ്കോട്ടില്‍ വന്‍ വ്യാജപാല്‍ വേട്ട. സള്‍ഫേറ്റ്, ഫോസ്ഫേറ്റ് തുടങ്ങിയ രാസപദാര്‍ഥങ്ങളും കാര്‍ബണേറ്റ് എണ്ണയും ചേര്‍ത്ത് നിര്‍മിച്ച വ്യാജപാലാണു പിടിച്ചെടുത്തത്. വാഹന പരിശോധനയ്ക്കിടെയാണ് 4,000 ലീറ്റര്‍ വ്യാജപാലുമായി ട്രക്ക് പിടിയിലായത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ നാലു മാസമായി ഇത് വിതരണം ചെയ്യുന്നതായി കണ്ടെത്തി.

വ്യാജപാൽ നിര്‍മാണം നടക്കുന്ന ഫാക്ടറിയെയും വിതരണക്കാരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. വിശദമായ അന്വേഷണത്തിനുശേഷം തുടര്‍നടപടിയുണ്ടാകുമെന്ന് രാജ്കോട്ട് ഡിസിപി പ്രവീണ്‍ കുമാര്‍ മീണ പറഞ്ഞു.

English Summary: artificial milk seized from Gujarat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com