ADVERTISEMENT

തിരുവനന്തപുരം∙ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെ നെഹ്റു ട്രോഫി വള്ളം കളിക്ക് ക്ഷണിച്ചതിനെതിരായ വിമര്‍ശനങ്ങള്‍ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. വള്ളംകളിയില്‍ അമിത്ഷാ പങ്കെടുക്കുന്നതില്‍ അത്ഭുതമില്ല. കേന്ദ്ര ഭരണാധികാരിയെ കാണാനും മിണ്ടാനും പാടില്ലെന്നു പറയുന്നത് തെറ്റാണ്. എല്‍ഡിഎഫ് രാഷ്ട്രീയനിലപാട് വച്ചല്ല ഫെഡറല്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുക. ലാവ്​ലിന്‍കേസ് ബിജെപി കോടതിയിലല്ല, സുപ്രീംകോടതിയിലാണുള്ളതെന്നും വിമർശനങ്ങളോട് എം.വി ഗോവിന്ദൻ പറഞ്ഞു. 

‘സിൽവർലൈൻ വേണമെന്നത് ഇടതുപക്ഷത്തിന്റെ പൊതുവായ കാഴ്ചപ്പാടാണ്. കേരളത്തിന്റെ വികസനത്തിന് അത്യാവശ്യമായ ഒന്നാണിത്. കേന്ദ്രസർക്കാരിന്റെ പോളിസിയെ കേരളത്തിൽ മാത്രം നടത്തില്ലെന്ന് പറയുന്ന തീരുമാനം കൂടുതൽ കാലം നിലനിൽക്കില്ല.’– എം.വി. ഗോവിന്ദൻ പറഞ്ഞു.

വെള്ളിയാഴ്ച തന്നെ സംസ്ഥാന സെക്രട്ടേറിയറ്റ് ചേരുമെന്നു പറഞ്ഞ എം.വി.ഗോവിന്ദന്‍ മന്ത്രിസഭാ പുനഃസംഘടന വൈകില്ലെന്ന സൂചനയാണ് നല്‍കിയത്. എംഎൽഎ സ്ഥാനം രാജിവയ്ക്കണമോയെന്ന കാര്യമെല്ലാം പാർട്ടി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

English Summary: MV Govindan on Amit shah Controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com