മുൻ പ്രസിഡന്റ് ഗോട്ടബയ രാജപക്സെ ശ്രീലങ്കയിൽ തിരിച്ചെത്തി
Mail This Article
കൊളംബോ∙ ശ്രീലങ്കൻ മുൻ പ്രസിഡന്റ് ഗോട്ടബയ രാജപക്സെ തായ്‌ലൻഡിൽനിന്ന് തിരിച്ചെത്തി. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കു ലങ്കയെ തള്ളിയിട്ടത് രാജപക്സെ കുടുംബമാണെന്ന് ആരോപിച്ച് ജനങ്ങൾ നടത്തിയ പ്രതിഷേധത്തെത്തുടർന്നാണ് ഗോട്ടബയ രാജ്യം വിട്ടത്. വിമാനത്താവളത്തിൽ അദ്ദേഹത്തെ സ്വീകരിക്കാൻ മന്ത്രിമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ എത്തിയിരുന്നു. കനത്ത സുരക്ഷയിൽ സർക്കാർ നൽകിയ വസതിയിലാണ് താമസം.
രാജ്യം വിട്ട് ഏഴാഴ്ചയ്ക്കുശേഷമാണ് ഗോട്ടബയ തിരിച്ചെത്തിയത്. ജൂലൈ മധ്യത്തിൽ ജനക്കൂട്ടം ഔദ്യോഗിക വസതിയായ പ്രസിഡന്‍ഷ്യൽ പാലസിലേക്ക് അതിക്രമിച്ചുകയറിയതിനെത്തുടർന്ന് സൈന്യത്തിന്റെ സഹായത്തോടെയാണ് ഗോട്ടബയ രാജ്യംവിട്ടത്. തായ്‌ലൻഡിലേക്കു പറക്കാനായി സിംഗപ്പുരില്‍ കഴിയവെ അദ്ദേഹം രാജികത്ത് അയച്ചു. പിന്നാലെ മുൻ പ്രധാനമന്ത്രിയായിരുന്ന റനിൽ വിക്രമസിംഗെയെ പ്രസിഡന്റായി തിരഞ്ഞെടുക്കുകയായിരുന്നു.
English Summary: Lanka Ex-President Gotabaya Rajapaksa, Who Fled Amid Unrest, Returns