ADVERTISEMENT

മലപ്പുറം∙ പരപ്പനങ്ങാടിയില്‍ ഗതാഗതം തടസപ്പെടുത്തി വിദ്യാര്‍ഥികളുടെ ഓണാഘോഷം.  വിദ്യാർഥികൾക്കുനേരെ പൊലീസ് ലാത്തിവീശി. പരപ്പനങ്ങാടി കോ ഓപറേറ്റീവ് കോളജിലെ അന്‍പതിലധികം വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തു.

റോഡിലൂടെ ഒന്നിച്ചുവരുന്നതുകണ്ട് ഗതാഗതം തടസ്സപ്പെടുത്തരുതെന്ന് പൊലീസ് പലവട്ടം ആവശ്യപ്പെട്ടെങ്കിലും അനുസരിച്ചില്ല. ഇതോടെയാണ് പൊലീസ് ലാത്തിവീശിയത്. ഓണാഘോഷത്തിന്റെ ഭാഗമായി രൂപംമാറ്റം വരുത്തിയ ബൈക്കുകളിലും ഓപ്പൺ ജീപ്പുകളിലും വിദ്യാർഥികൾ എത്തിയിരുന്നു. ഈ വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു. 30 ബൈക്കുകളും ഒരു ജീപ്പുമാണ് പിടിച്ചെടുത്തത്.

English Summary: College onam celebration: case against Students

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com