പൗരത്വ ഭേദഗതി നിയമം സുപ്രീം കോടതിയിൽ; ഹർജികൾ തിങ്കളാഴ്ച പരിഗണിക്കും
Mail This Article
ന്യൂഡൽഹി∙ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നല്‍കിയ ഹര്‍ജികള്‍ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് യു.യു.ലളിത്, ജസ്റ്റിസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുക. പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്‌ത് മുസ്‌ലിം ലീഗ്, കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല, സിപിഐ തുടങ്ങിയവരുള്‍പ്പെടെ അടക്കമുള്ളവർ നൽകിയ 143 ഹർജികളാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വാദം കേൾക്കുന്നതിനായി ലിസ്‌റ്റ് ചെയ്‌തത്.
റിട്ട് ഹർജികളിൽ 2019 ഡിസംബറിൽ ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് കേന്ദ്ര സർക്കാരിന് നോട്ടിസ് അയച്ചിരുന്നു. എന്നാൽ ഹർജികളിൽ പിന്നീട് വാദം കേൾക്കൽ നടന്നിരുന്നില്ല. കേന്ദ്രം കോടതിയിൽ ശക്തമായി എതിർത്തതിനാൽ നിയമം സ്റ്റേ ചെയ്‌തിരുന്നില്ല. രണ്ട് വർഷങ്ങൾക്കു ശേഷമാണ് ഹർജികൾ വാദം കേൾക്കുന്നതിനായി സുപ്രീം കോടതി ഇപ്പോൾ ലിസ്റ്റ് ചെയ്‌തിരിക്കുന്നത്. എന്നാൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള സർക്കാർ നൽകിയ സ്യൂട്ട് ഹർജി തിങ്കളാഴ്ച പരിഗണിക്കുന്ന ഹർജികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.
English Summary: Supreme Court to hear pleas challenging Citizenship amendment act