‘ഡെമോക്രാറ്റിക് ആസാദ് പാർട്ടി’; പുതിയ പാർട്ടി പ്രഖ്യാപിച്ച് ഗുലാം നബി ആസാദ്
Mail This Article
×
ശ്രീനഗർ∙ പുതിയ പാർട്ടി പ്രഖ്യാപിച്ച് ഗുലാം നബി ആസാദ്. ഡെമോക്രാറ്റിക് ആസാദ് പാർട്ടി എന്നാണ് പേര്. കോൺഗ്രസിൽനിന്ന് രാജിവച്ചതിനു പിന്നാലെ ജമ്മു കശ്മീരിനുവേണ്ടി പുതിയ പാർട്ടി രൂപീകരിക്കുമെന്ന് ആസാദ് പ്രഖ്യാപിച്ചിരുന്നു. മൂന്നു നിറങ്ങളുള്ള പാർട്ടി പതാകയും വാർത്താ സമ്മേളനത്തിൽ ആസാദ് പുറത്തിറക്കി.
ഇരുവിഭാഗങ്ങളും അവർക്കിടയിലെ ഭിത്തികൾ ഇടിച്ചുകളഞ്ഞ് പരസ്പരം താങ്ങാകണമെന്ന് ആസാദ് വാർത്താസമ്മേളനത്തിൽ ജനങ്ങളോട് അഭ്യർഥിച്ചു. മറ്റു രാഷ്ട്രീയ പാർട്ടികളുമായി മത്സരമില്ലെന്നും രാഷ്ട്രീയ എതിരാളികളായാണ് കാണുന്നത് ശത്രുക്കളായല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു,
English Summary: Azad launches ‘Democratic Azad Party’, says no enemies, only opponents in politics
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.