ADVERTISEMENT

ന്യൂഡൽഹി∙ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിലെ നടപടികൾ തത്സമയം പൊതുജനങ്ങൾക്കു ലഭ്യമായി തുടങ്ങി. എൻഐസി വെബ്കാസ്റ്റ് എന്ന യുട്യൂബ് ചാനലിലൂടെ കോടതി നടപടികൾ ആർക്കും കാണാം. webcast.gov.in/scindia/ എന്ന വെബ്സൈറ്റിലും നടപടികൾ ലഭ്യമാണ്.  ആദ്യം യുട്യൂബിൽ തത്സമയം സംപ്രേക്ഷണം ചെയ്യുന്ന വിഡിയോ പിന്നീട് സുപ്രീം കോടതിയുടെ സെർവറിൽ ലഭ്യമാക്കും. 

ഇതിനിടെ, സുപ്രീം കോടതി നടപടികളുടെ തത്സമയ സംപ്രേഷണത്തിന് പ്രത്യേക സംവിധാനം നിലവിൽ വരുമെന്നു ജസ്റ്റിസ് ലളിത് അറിയിച്ചു. കോടതി നടപടികൾ പൊതുജനങ്ങൾക്കു ലഭ്യമാകുമ്പോൾ ഇതിന്റെ പകർപ്പവകാശം കൂടി ഉറപ്പാക്കണമെന്ന് അഭിഭാഷകരിൽ ഒരാൾ ചൂണ്ടിക്കാട്ടിയപ്പോഴാണ് പ്രതികരണം. ഇക്കാര്യം ആവശ്യപ്പെട്ട് നൽകിയ ഹർജി ഒക്ടോബർ 17നു പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.

English Summary: Supreme Court live-streams Constitution Bench proceedings

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com