പെൻഷൻ പദ്ധതി, 5 ലക്ഷം തൊഴിലവസരം: ഹിമാചലിൽ കോൺഗ്രസിന്റെ വാഗ്ദാനം
Mail This Article
×
ഷിംല ∙ ഹിമാചൽപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ യുവാക്കളെയും കർഷകരെയും ലക്ഷ്യമിട്ടുള്ള വാഗ്ദാനങ്ങളുമായി കോൺഗ്രസ്. പെൻഷൻ പദ്ധതി നടപ്പിലാക്കുമെന്നും 5 ലക്ഷം തൊഴിലവസരങ്ങൾ ഉറപ്പാക്കുമെന്നുമാണ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ.
കർഷകരിൽനിന്ന് ദിവസവും 10 ലീറ്റർ പാലും കിലോയ്ക്കു 2 രൂപ നിരക്കിൽ ചാണകവും വാങ്ങും. സ്ത്രീകൾക്ക് പ്രതിമാസം 1500 രൂപ, 300 യൂണിറ്റ് സൗജന്യ വൈദ്യുതി തുടങ്ങിയ വാഗ്ദാനങ്ങളുമുണ്ട്. ഛത്തിസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലാണ് പ്രകടനപത്രിക പുറത്തിറക്കിയത്.
ഞായറാഴ്ച ബിജെപിയും പ്രകടനപത്രിക പുറത്തിറക്കും. സംസ്ഥാനത്ത് എത്തിയ പ്രധാനമന്ത്രി നരേന്ദ മോദി സുന്ദർ നഗറിലും സോളനിലും റാലികളിൽ പങ്കെടുക്കുന്നുണ്ട്.
English Summary: Congress releases party manifesto for Himachal Pradesh assembly polls
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.