ഗുജറാത്തിൽ എതിരാളിയില്ലാതെ ബിജെപി; പടുകൂറ്റൻ വിജയമെന്ന് എക്സിറ്റ് പോൾ
Mail This Article
അഹമ്മദാബാദ് ∙ ഗുജറാത്തിൽ മൂന്നു പതിറ്റാണ്ടോളമായി അധികാരത്തിലുള്ള ബിജെപി ഇക്കുറിയും വമ്പൻ മുന്നേറ്റം നടത്തുമെന്ന് എക്സിറ്റ് പോൾ പ്രവചനം. പുറത്തുവന്ന രണ്ട് എക്സിറ്റ് പോളുകളും ബിജെപിക്കു പടുകൂറ്റൻ വിജയമാണു പ്രവചിക്കുന്നത്. മുഖ്യപ്രതിപക്ഷമായ കോൺഗ്രസിനു കൈവശമുള്ള സീറ്റുകൾ നഷ്ടപ്പെടും; എഎപിക്കു കാര്യമായ നേട്ടമുണ്ടാക്കാൻ സാധിക്കില്ലെന്നുമാണു പ്രവചനം.
എക്‌സിറ്റ് പോൾ ഫലങ്ങൾ
∙ ആജ് തക്– ആക്സിസ് മൈ ഇന്ത്യ: ബിജെപി 129–151, കോൺഗ്രസ്+എൻസിപി 16–30, എഎപി 9–21
∙ എബിപി–സിവോട്ടർ: ബിജെപി 128–140, കോൺഗ്രസ്+എൻസിപി 31-43, എഎപി 3-11
∙ ന്യൂസ് എക്സ്- ജൻ കി ബാത്: ബിജെപി 117-140, കോൺഗ്രസ്+എൻസിപി 34-51, എഎപി 6-13
∙ റിപ്പബ്ലിക് ടിവി പി–എംഎആർക്യു: ബിജെപി 128-148, കോൺഗ്രസ്+എൻസിപി 30-42, എഎപി 2-10
∙ ടൈംസ് നൗ–ഇടിജി: ബിജെപി 139, കോൺഗ്രസ്+എൻസിപി 30, എഎപി 11
∙ ടിവി9–ഗുജറാത്തി: ബിജെപി 125-130, കോൺഗ്രസ്+എൻസിപി 40-50, എഎപി 3-5
∙ സീ ന്യൂസ്–ബിഎആർസി: ബിജെപി 110-125, കോൺഗ്രസ്+എൻസിപി 45-60, എഎപി 1-5
ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് അവസാനിച്ചതിനു പിന്നാലെയാണ് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നത്. ഈ മാസം എട്ടിനാണു വോട്ടെണ്ണൽ.
ആകെ 182 നിയമസഭാ മണ്ഡലങ്ങളുള്ള ഗുജറാത്തിൽ കേവല ഭൂരിപക്ഷത്തിനു 92 സീറ്റാണു വേണ്ടത്. പുറത്തുവന്ന എക്സിറ്റ് പോളുകളിലെല്ലാം ബിജെപിക്കു നൂറിലേറെ സീറ്റ് കിട്ടുമെന്നു പറയുന്നു. 2017ൽ ബിജെപി 99 സീറ്റും കോൺഗ്രസ് 77 സീറ്റുമാണു നേടിയത്.
English Summary: BJP Retains Gujarat says Exit Polls