ADVERTISEMENT

ഷിംല∙ ഹിമാചൽ പ്രദേശിൽ ഇഞ്ചോടിഞ്ച് മത്സരമെന്ന് എക്സിറ്റ് പോൾ പ്രവചനം. ബിജെപിക്ക് നേരിയ മുന്നേറ്റമെന്നാണ് എക്സിറ്റ് പോൾ പ്രവചനം പറയുന്നത്. എഎപി കാര്യമായ നേട്ടം ഉണ്ടാക്കില്ലെന്നും പുറത്തുവന്ന പ്രവചനങ്ങളിൽ നിന്ന് വ്യക്തമാകുന്നു.

എക്സിറ്റ് പോൾ ഫലം ഇങ്ങനെ:

റിപ്പബ്ലിക് ടിവി പി–എംഎആർക്യു: ബിജെപി (34–39), കോൺഗ്രസ് (28–33), ആംആദ്മി (0–1)

ടൈംസ് നൗ–ഇടിജി: ബിജെപി (34–42), കോൺഗ്രസ് (24–32) ആംആദ്മി (0)

ന്യൂസ് എക്സ്–ജൻ കി ബാത്:  ബിജെപി (32–40), കോൺഗ്രസ് (27–34), ആംആദ്മി (0)

സീ ന്യൂസ്–ബാർക്: ബിജെപി (35–40), കോൺഗ്രസ് (20–25), ആംആദ്മി (0–3)

ഇന്ത്യ ടുഡെ– ബിജെപി (24–34), കോൺഗ്രസ് (30–40), എഎപി (0)

ആജ് തക്- ആക്സിസ് മൈ ഇന്ത്യ: ബിജെപി (24–34), കോൺഗ്രസ് (30–40), ആംആദ്മി (0)

ന്യൂസ് 24–ടുഡേസ് ചാണക്യ: ബിജെപി (33), കോൺഗ്രസ് (33), ആംആദ്മി (0)

എബിപി–സിവോട്ടർ: ബിജെപി (33–41), കോൺഗ്രസ് (24–32), എഎപി (0)

ഇന്ത്യ ടിവി: ബിജെപി (35–40), കോൺഗ്രസ് (26–31), എഎപി (0)

68 നിയമസഭാ മണ്ഡലങ്ങളിൽ നടന്ന വോട്ടെടുപ്പിൽ 66.58% പോളിങ് ആണ് രേഖപ്പെടുത്തിയത്. ഡിസംബർ എട്ടിനാണ് ഫലപ്രഖ്യാപനം. 2017ൽ 74.6 ശതമാനമായിരുന്നു പോളിങ്. വോട്ടെടുപ്പിനായി 7,884 പോളിങ് സ്റ്റേഷനുകളാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ സജ്ജീകരിച്ചത്. ആകെ 55.74 ലക്ഷം വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്.

English Summary: Himachal Pradesh Exit Poll Result 2022 details

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com