വോട്ടിങ് യന്ത്രത്തിൽ ക്രമക്കേട്: ഗുജറാത്തിൽ കോൺഗ്രസ് സ്ഥാനാർഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു
Mail This Article
×
അഹമ്മദാബാദ്∙ ഗുജറാത്ത് ഗാന്ധിധാമിലെ കോൺഗ്രസ് സ്ഥാനാർഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കുച്ച് ജില്ലയിലെ ഭാരത്‌ഭായ് വേൽജിഭായ് സോളങ്കിയാണ് വോട്ടെണ്ണൽ കേന്ദ്രത്തിൽ തൂങ്ങിമരിക്കാന്‍ ശ്രമിച്ചത്. വോട്ടിങ് യന്ത്രത്തിൽ ക്രമക്കേട് ആരോപിച്ച് ആദ്യം ധർണയായിരുന്നു. പിന്നീട് ഉദ്യോഗസ്ഥൻ പ്രതികരിക്കാത്തതിൽ പ്രതിഷേധിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.
English Summary: Congress candidate from Gandhidham attempts suicide
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.