രാജ്യത്ത് എവിടെയിരുന്നും സ്വന്തം മണ്ഡലത്തില്‍ വോട്ടുചെയ്യാം; സുപ്രധാന നീക്കവുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ
Mail This Article
ന്യൂഡൽഹി∙ രാജ്യത്തെ തിരഞ്ഞെടുപ്പ് സംവിധാനത്തിൽ സുപ്രധാന നീക്കവുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. വോട്ടർ രാജ്യത്ത് എവിടെ താമസിച്ചാലും സ്വന്തം മണ്ഡലത്തിൽ വോട്ടുചെയ്യാൻ അവസരമൊരുക്കുന്ന രീതിയിൽ വോട്ടിങ് യന്ത്രത്തിൽ പുതിയ സംവിധാനമൊരുക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ഒരുങ്ങുന്നു. 72 മണ്ഡലങ്ങളിലെ സ്ഥാനാർഥിപ്പട്ടിക ഒറ്റ യന്ത്രത്തിൽ ഉൾപ്പെടുത്താനാണ് നീക്കം. ഈ നിർദേശം ജനുവരി 16ന് രാഷ്ട്രീയപ്പാർട്ടികൾക്ക് മുന്നിൽ അവതരിപ്പിക്കും.
നിലവിൽ, ഒരു മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ പേര് രേഖപ്പെടുത്തിയ ശേഷം തൊഴിൽ, പഠന ആവശ്യങ്ങൾക്കായി സ്ഥലം മാറി താമസിച്ചാൽ, വോട്ടു രേഖപ്പെടുത്താന്‍ വോട്ടർ പട്ടികയിലെ പേര് പുതിയ സ്ഥലത്തേക്ക് മാറ്റി ചേർക്കണം. അല്ലെങ്കിൽ അതേ മണ്ഡലത്തിൽ നേരിട്ടെത്തി വോട്ടു ചെയ്യണം. എന്നാൽ ഇനി, ഇപ്പോൾ എവിടെയാണോ താമസിക്കുന്നത്, അവിടെ നിന്ന് സ്വന്തം മണ്ഡലത്തിലെ വോട്ട് രേഖപ്പെടുത്താം. നിലവിൽ ഒരു വോട്ടിങ് യന്ത്രത്തിൽ ആ മണ്ഡലത്തിലെ സ്ഥാനാർഥി പട്ടിക മാത്രമേ ഉണ്ടാകൂ. ഇതിനു പകരം 72 മണ്ഡലങ്ങളിലെ സ്ഥാനാർഥിപ്പട്ടിക ഒറ്റ യന്ത്രത്തിൽ ഉൾപ്പെടുത്തുന്ന രീതിയിൽ വോട്ടിങ് യന്ത്രം പരിഷ്കരിക്കുന്നതോടെ ഇതു സാധ്യമാക്കാനാണ് നീക്കം.
English Summary: Election Commission to begin remote voting for domestic migrants