ADVERTISEMENT

അഹമ്മദാബാദ് ∙ ഗുജറാത്തിലെ നവ്സാരി ജില്ലയിൽ ബസും കാറും കൂട്ടിയിടിച്ച് ഒൻപതു മരണം. 28 പേർക്കു പരുക്കേറ്റു. വാഹനം ഓടിക്കുന്നതിനിടെ ബസ് ഡ്രൈവർക്ക് ഹൃദയാഘാതം സംഭവിച്ചതാണ് അപകടത്തിനു കാരണമായതെന്നാണ് വിവരം. നിയന്ത്രണം നഷ്ടപ്പെട്ട ബസ്, എതിർദിശയിൽനിന്നു വരികയായിരുന്ന കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. സൂറത്തിലെ പ്രമുഖ് സ്വാമി മഹാരാജ് ശതാബ്ദി മഹോത്സവത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന ആളുകളാണ് ബസിലുണ്ടായിരുന്നത്. നിറയെ ആളുകളുമായി എത്തിയ ബസ്, നവ്സാരി ദേശീയ പാതയിൽവച്ച് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഹൃദയാഘാതം സംഭവിച്ച ഡ്രൈവറെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അദ്ദേഹം മരണത്തിനു കീഴടങ്ങി. കാറിലുണ്ടായിരുന്ന ഒൻപതു പേരിൽ എട്ടു പേരും മരിച്ചു. പരുക്കേറ്റവരെല്ലാം ബസിലെ യാത്രക്കാരാണ്. ഇതിൽ 11 പേർ ഇപ്പോഴും ചികിത്സയിലാണ്. ഗുജറാത്തിലെ അംകലേശ്വർ സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. വൽസാദിൽനിന്ന് സ്വദേശത്തേക്കു മടങ്ങുമ്പോഴാണ് ഇവർ അപകടത്തിൽപ്പെട്ടത്. വൽസാദ് സ്വദേശികളാണ് ബസ് യാത്രക്കാരിൽ ഏറെയും.

അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. അപകടത്തിന് ഇടയാക്കിയ ബസ് ഹൈവേയിൽനിന്ന് നീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവർ അനുശോചിച്ചു.

English Summary: Gujarat Bus Crashes Into SUV After Driver Suffers Heart Attack, 9 Dead

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com