ആഘോഷങ്ങള്‍ അതിരുവിട്ടാല്‍ കര്‍ശന നടപടി; പൊലീസിനെ വിന്യസിച്ചു: എഡിജിപി
Mail This Article
തിരുവനന്തപുരം∙ പുതുവത്സരാഘോഷങ്ങള്‍ അതിരുവിട്ടാല്‍ കര്‍ശന നടപടിയെന്ന് എഡിജിപി എം.ആര്‍. അജിത്കുമാര്‍. സംസ്ഥാനത്ത് നിരീക്ഷണവും സുരക്ഷയും കര്‍ശനമാക്കി. സാമൂഹ്യവിരുദ്ധരുടെയും ലഹരി കൈമാറ്റക്കാരുടെയും പട്ടിക തയാറാക്കിയിട്ടുണ്ട്. ഇവര്‍ ആഘോഷകേന്ദ്രങ്ങളിലെത്തിയാല്‍ കരുതല്‍ തടങ്കലിലാക്കുമെന്നും എഡിജിപി പറഞ്ഞു. ഡിജെ പാര്‍ട്ടിയില്‍ പങ്കെടുക്കുന്നവരുടെ വിവരങ്ങള്‍ പൊലീസ് ശേഖരിക്കും. നിയമലംഘനമുണ്ടായാല്‍ ഹോട്ടല്‍ ഉടമയ്ക്കെതിരെയും കേസെടുക്കും.
‘കോവളം, ഫോർട്ട് കൊച്ചി ഉൾപ്പെടെ തുറന്ന സ്ഥലങ്ങളിൽ നടക്കുന്ന എല്ലാ പുതുവത്സരാഘോഷങ്ങൾക്കും കർശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. മഫ്തിയിലും യൂനിഫോമിലും നിരവധി പൊലീസുകാരെ പ്രദേശങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. ആഘോഷങ്ങൾ നടക്കുന്ന ഹോട്ടലുകള്‍ക്കും പൊലീസ് നോട്ടിസ് നൽകിയിട്ടുണ്ട്. ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ഉപയോഗിക്കുന്ന ആളിനൊപ്പം ഹോട്ടലുടമയും നിയമനടപടി നേരിടേണ്ടി വരും. ആഘോഷങ്ങൾ വേണം. എന്നാൽ അതിരുവിടരുത്.’–എഡിജിപി പറഞ്ഞു.
English Summary: ADGP, New year celebration