കൊച്ചി മെട്രോയുടെ തൂണിന് വിള്ളല്‍; ആശങ്ക വേണ്ടെന്ന് കെഎംആര്‍എല്‍
Mail This Article
കൊച്ചി ∙ ആലുവ ബൈപ്പാസിനോടു ചേര്‍ന്ന് കൊച്ചി മെട്രോയുടെ 44–ാം നമ്പര്‍ തൂണിന് പുറത്ത് വിള്ളല്‍. തൂണിന്റെ പകുതി ഭാഗത്താണു പ്ലാസ്റ്ററിന് പുറത്ത് വിള്ളല്‍ കാണപ്പെട്ടത്. മാസങ്ങള്‍ക്കു മുന്‍പ് ചെറിയ തോതില്‍ കണ്ട വിള്ളലിന്റെ വലുപ്പം ക്രമേണ വര്‍ധിക്കുന്നതായി നാട്ടുകാര്‍ക്ക് ആശങ്കയുണ്ട്. എന്നാല്‍ പേടിക്കേണ്ട സാഹചര്യമില്ലായെന്ന നിലപാടിലാണ് കെഎംആര്‍എല്‍.
4 മാസം മുന്‍പ് വിള്ളല്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നുവെന്നും പരിശോധിച്ച് തൂണിന് ബലക്ഷയമില്ലെന്ന് ഉറപ്പാക്കിയെന്നും കെഎംആര്‍എല്‍ അറിയിച്ചു. തൂണിന് പുറംഭാഗത്തെ കോണ്‍ക്രീറ്റ് പ്ലാസ്റ്ററിന്റെ ഏറ്റക്കുറച്ചിലാണു വിള്ളലിനു കാരണമെന്നാണു റിപ്പോര്‍ട്ട്. പുറംഭാഗത്തു മാത്രമാണു വിള്ളലുള്ളതെന്നും അകത്തേക്കു പ്രശ്നമില്ലെന്നുമാണു കെഎംആര്‍എല്‍ പറയുന്നത്.
English Summary: Kochi metro pillar cracked near Aluva Bypass