ADVERTISEMENT

തിരുവനന്തപുരം ∙ നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി സിപിഎം പള്ളിത്തുറ കൗൺസിലർ മേടയിൽ വിക്രമനെ തിരഞ്ഞെടുത്തു. ബിജെപി സ്ഥാനാർഥി തിരുമല അനിലിനു നാലും മേടയിൽ വിക്രമന് എഴും വോട്ട് ലഭിച്ചു. യുഡിഎഫിന്റെ ഏക അംഗം പി.പദ്മകുമാർ തിരഞ്ഞെടുപ്പിൽനിന്നു വിട്ടുനിന്നു. 12 അംഗ കമ്മിറ്റിയിൽ എൽഡിഎഫിന് ഏഴും ബിജെപിക്ക് നാലും യുഡിഎഫിന് ഒരു പ്രതിനിധിയുമാണുള്ളത്.

കമ്മിറ്റിയിൽ ഉള്ളവർക്കു മാത്രമേ വോട്ടവകാശമുള്ളൂ. ഭരണസമിതിയിലെ മുതിർന്ന നേതാക്കളിൽ ഒരാളാണു മേടയിൽ വിക്രമൻ. മേയർ ആര്യാ രാജേന്ദ്രന്റെ കത്തുവിവാദവുമായി ബന്ധപ്പെട്ട് ഡി.ആർ.അനിൽ രാജിവച്ചതിനെ തുടർന്നായിരുന്നു തിരഞ്ഞെടുപ്പ്. എസ്എടി ആശുപത്രിയിലെ താൽക്കാലിക നിയമനത്തിനു സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് കത്തെഴുതിയതിനെ തുടർന്നാണ് അനിൽ രാജിവച്ചത്. 

English Summary: Medayil Vikraman elected as Thiruvananthapuram Corporation public works standing committee chairman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com