ADVERTISEMENT

ന്യൂഡല്‍ഹി∙ ജയിലിലെ തീവ്രവാദ പ്രചാരണത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ ജാഗ്രതാ നിര്‍ദേശം. തീവ്രവാദ പ്രചാരണത്തിന് സാധ്യതയുള്ള തടവുപുള്ളികളെ പ്രത്യേകം പാര്‍പ്പിക്കണമെന്ന് കേന്ദ്രം നിര്‍ദേശിച്ചു. മറ്റുതടവുപുള്ളികളെ സ്വാധീനിക്കാന്‍ ഇടനല്‍കരുത്. ലഹരിക്കേസുകളിലെ തടവുകാര്‍ക്കും പ്രത്യേക നിരീക്ഷണം വേണമെന്നും നിര്‍ദേശമുണ്ട്. 

ഭീകരവാദം, മതതീവ്രവാദം, ലഹരിവിൽപന തുടങ്ങിയവയുമായി ബന്ധപ്പെട്ട കേസുകളിൽ അറസ്റ്റിലായി ശിക്ഷവിധിക്കപ്പെട്ട തടവുകാർ മറ്റ് തടവുകാരുടെ മനസ്സിലേക്ക് തീവ്രവാദ ആശയം വിതയ്ക്കാൻ സാധ്യയുണ്ട്. ഇവരെ തീവ്രവാദ ചിന്തകളിൽ നിന്ന് പിന്തിരിപ്പിക്കാനായി ബോധവത്കരണം നടത്തണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കത്തിൽ പറയുന്നു.  സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലേയും ജയിൽ സൂപ്രണ്ടുമാർക്കും ആഭ്യന്തരവകുപ്പ് സെക്രട്ടറിമാർക്കുമാണ് കേന്ദ്രം കത്തയച്ചത്.

English Summary: Terrorist propaganda in Jails; Center issues alert

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com