ADVERTISEMENT

ചെന്നൈ ∙ തമിഴ്‌നാട്ടിൽ ഭരണകക്ഷിയായ ഡിഎംകെയും ഗവർണർ ആർ.എൻ.രവിയും തമ്മിലുള്ള തർക്കം തുടരുന്നതിനിടെ, ഗവർണർക്കെതിരെ പരസ്യമായി ഭീഷണി മുഴക്കി ഡിഎംകെ നേതാവ് ശിവാജി കൃഷ്ണമൂർത്തി. നയപ്രഖ്യാപന പ്രസംഗത്തിൽ ബി.ആർ.അംബേദ്കർ, പെരിയാർ ഉൾപ്പെടെയുള്ളവരെ പരാമർശിക്കുന്ന ഭാഗം ഒഴിവാക്കിയതിനെ സൂചിപ്പിച്ചാണ് ഭീഷണി.  പരാമർശം വിവാദമായതിനു പിന്നാലെ ശിവാജി കൃഷ്ണമൂർത്തിയെ ഡിഎംകെ സസ്പെൻഡ് ചെയ്തു.

ഗവർണർക്ക് അംബേദ്കറുടെ പേര് പറയാൻ കഴിയുന്നില്ലെങ്കിൽ ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെടാൻ കശ്മീരിലേക്ക് പോകണമെന്നും കൃഷ്ണമൂർത്തി പറഞ്ഞു. ‘‘ഇന്ത്യയ്ക്ക് ഭരണഘടന നൽകിയ എന്റെ പൂർവപിതാവായ അംബേദ്കറിന്റെ പേര് പറയാൻ ഈ മനുഷ്യൻ വിസമ്മതിച്ചാൽ, അദ്ദേഹത്തെ ചെരിപ്പുകൊണ്ട് അടിക്കാൻ എനിക്ക് അവകാശമുണ്ടോ ഇല്ലയോ?. ഭരണഘടനയുടെ പേരിലല്ലേ സത്യപ്രതിജ്ഞ ചെയ്തത്?. അംബേദ്കർ തന്നെയല്ലേ ഭരണഘടന എഴുതിയത്?. അദ്ദേഹത്തിന്റെ പേര് പറയാതിരുന്നാൽ കശ്മീരിലേക്ക് പോകൂ. വെടിവച്ച് കൊല്ലാൻ ഞങ്ങൾതന്നെ ഒരു ഭീകരനെ അയയ്ക്കും’’– അദ്ദേഹം പറഞ്ഞു.

കൃഷ്ണമൂർക്കെതിരെ നടപടി വേണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. കൃഷ്ണമൂർത്തിയെ ‘ഡിഎംകെയെ ദുരുപയോഗം ചെയ്യുന്നയാൾ’ എന്ന് വിളിച്ച ബിജെപി, ഡിഎംകെയ്ക്ക് തീവ്രവാദ ബന്ധമുണ്ടോ എന്ന് ആശ്ചര്യപ്പെടുന്നുവെന്ന് പറഞ്ഞു. വിമര്‍ശനവുമായി ബിജെപി നേതാവ് ഖുശ്ബു സുന്ദറും രംഗത്തെത്തി. 

കൃഷ്ണമൂർത്തിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് നാരായണൻ ത്രിപാഠി ആവശ്യപ്പെട്ടു. ഗവർണറെ വധിക്കാൻ തീവ്രവാദികളെ അയയ്‌ക്കുമെന്ന് കൃഷ്ണമൂർത്തി പറഞ്ഞതിനാൽ അദ്ദേഹത്തെ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ത്രിപാഠി പറഞ്ഞു. ഗവർണറെ പാർട്ടി ബഹുമാനിക്കുന്നുവെന്നും പരാമർശങ്ങൾ വ്യക്തിപരമാണെന്നും ഡിഎംകെ വ്യക്തമാക്കി.

English Summary: "Go To Kashmir, Will Send...": DMK Worker's Threat To Tamil Nadu Governor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com