ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുമെന്ന് ഡി. രാജ; ക്ഷണം സ്വീകരിച്ച് സിപിഐ
Mail This Article
ന്യൂഡല്‍ഹി∙ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ പങ്കുചേരുമെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജ അറിയിച്ചു. ജനുവരി 30ന് ശ്രീനഗറിലായിരിക്കും രാജയുൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ പങ്കെടുക്കുന്നത്.
കോൺഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ ക്ഷണം സ്വീകരിച്ചാണു പങ്കെടുക്കുമെന്ന് അറിയിച്ചത്. ബിനോയ് വിശ്വം എംപിയും പങ്കെടുക്കും. മതേതരത്വ, ജനാധിപത്യ കാഴ്ചപ്പാടുകൾ തിരിച്ചുപിടിക്കുന്നതിന് ഒരുമിച്ചു നിൽക്കണമെന്ന് ഡി.രാജ പറഞ്ഞു. യാത്രയുടെ സമാപനത്തിൽ കൂടുതല്‍ പ്രതിപക്ഷ കക്ഷികള്‍ പങ്കെടുക്കുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. സിപിഎം, ഡിഎംകെ, ജെഡിയു തുടങ്ങിയ പ്രതിപക്ഷ കക്ഷികളും പങ്കെടുക്കാനാണ് സാധ്യത.
സിപിഐ മാത്രമാണ് നിലവില്‍ ക്ഷണം സ്വീകരിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ജനുവരി 30ന് ജമ്മു കശ്മീരിലെ ശ്രീനഗറിലാണ് ഭാരത് ജോഡോ യാത്രയുടെ സമാപനം. ഇതിലേക്ക് നിലവില്‍ 23 പ്രതിപക്ഷ പാര്‍ട്ടികളെ കോണ്‍ഗ്രസ് ക്ഷണിച്ചിട്ടുണ്ട്. രാജ്യത്തെ പ്രതിപക്ഷത്തിന്റെ ശക്തി തെളിയിക്കുന്നതായിരിക്കും സമാപന സമ്മേളനം.
English Summary: CPI to join final leg of Bharat Jodo Yatra