ADVERTISEMENT

മുസഫർനഗർ∙ മായം ചേർത്ത് പാൽ വിറ്റ കേസിൽ 32 വർഷങ്ങൾക്കുശേഷം പ്രതിക്ക് ആറു മാസം തടവുശിക്ഷ. 5000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. 32 വർഷങ്ങൾക്കു മുൻപാണ് പരാതി റജിസ്റ്റർ ചെയ്തത്. യുപിയിലെ മുസഫർനഗറിലാണ് സംഭവം.

 

മായം ചേർത്ത പാൽ വിൽപ്പന നടത്തിക്കൊണ്ടിരുന്നപ്പോഴായിരുന്നു പ്രതിയായ ഹർബിർ സിങ്ങിനെ പൊലീസ് അറസ്റ്റ് ചെയ്തതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. പാലിന്റെ സാംപിൾ ശേഖരിച്ച് ലബോറട്ടറിയിലേക്ക് അയച്ച് മായം ചേർന്നിട്ടുണ്ടെന്നു സ്ഥിരീകരിച്ചിരുന്നു. 

 

ഇതേത്തുടർന്ന് 1990 ഏപ്രിൽ 21നാണ് അന്നത്തെ ഫൂഡ് ഇൻസ്പെക്ടർ സുരേഷ് ചന്ദ് ഹർബിർ സിങ്ങിനെതിരെ പരാതി നൽകിയത്. 

English Summary: 32 years after complaint man sentenced to six months in jail for selling adulterated milk

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com