ADVERTISEMENT

കോഴിക്കോട്∙ മനുഷ്യരുടെയും വന്യമൃഗങ്ങളുടെയും അവകാശങ്ങൾ സന്തുലിതമായി പോവേണ്ടതുണ്ടെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ. ആരെയും കൊല്ലണമെന്നല്ല താൻ പറഞ്ഞത്, വന്യമൃഗങ്ങള്‍ക്കും ജീവിക്കാൻ അവകാശമുണ്ടെന്നും അവയും ഭൂമിയുടെ ഭാഗമാണെന്നും ശശീന്ദ്രൻ പറഞ്ഞു.

Read Also: ഇന്ത്യയിൽ‍ 2047ല്‍ ഇസ്‌ലാമിക ഭരണം കൊണ്ടുവരാൻ പോപ്പുലർ ഫ്രണ്ട് ലക്ഷ്യമിട്ടു: എൻഐഎ

കടുവകളെ കൊന്നൊടുക്കാൻ അനുമതി തേടുമെന്ന മന്ത്രിയുടെ പ്രസ്താവനയെ പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ പിന്തുണച്ചതു ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ശശീന്ദ്രന്റെ പ്രതികരണം. മാത്രമല്ല, ദേശീയ ഉദ്യാനങ്ങൾക്കു പുറത്ത് വന്യമൃഗങ്ങളെ വേട്ടയാടുന്നതിനു ലൈസൻസ് നൽകണമെന്ന് ഗാഡ്ഗിൽ നേരത്തേ പറഞ്ഞിരുന്നു. ലോകത്ത് ഒരു രാജ്യവും ദേശീയ ഉദ്യാനങ്ങൾക്കു പുറത്ത് വന്യമൃഗങങ്ങളെ സംരക്ഷിക്കുന്നില്ലെന്നും ഗാഡ്ഗിൽ പറഞ്ഞിരുന്നു.

Read also: വധുവിന് പരമാവധി സമ്മാനം ഒരു ലക്ഷവും 10 പവനും; സ്ത്രീധന നിരോധന ചട്ടം പുതുക്കുന്നു

അതേസമയം, മലയോര ജനതയുടെ മനസ്സിൽ തീ കോരിയിട്ട ആളാണ് മാധവ് ഗാഡ്ഗിൽ എന്ന് ശശീന്ദ്രൻ കൂട്ടിച്ചേർത്തു. ഗാഡ്ഗിൽ റിപ്പോർട്ടിൽനിന്നാണ് എല്ലാത്തിന്റെയും തുടക്കം. അന്നുമുതലുള്ള പ്രശ്നങ്ങളാണ് ജനങ്ങൾ അഭിമുഖീകരിക്കുന്നത്. വനവും വന്യമൃഗങ്ങളും ഭൂമിയുടെ ഭാഗമാണ് എന്നതു മറന്ന് നിലപാടു സ്വീകരിക്കാനാകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

English Summary: AK Saseendrans's statement on Madhav Gadgil and wild animals killing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com