ADVERTISEMENT

ഇസ്താംബൂൾ∙ നോക്കിനിൽക്കെ സെക്കൻഡുകൾക്കുള്ളിൽ കെട്ടിടങ്ങൾ തകർന്നുവീഴുന്നു, പ്രാണരക്ഷാർത്ഥം ആളുകൾ ഓടുന്നു, കെട്ടിടാവശിഷ്ടങ്ങളിൽ പോലും ജീവന്റെ തുടിപ്പുകൾ അവശേഷിക്കുന്നു. ഭയാനകമായ ദൃശ്യങ്ങളാണ് ദിവസവും തുർക്കിയിൽ നിന്നും വരുന്നത്. ഭൂകമ്പത്തിൽ ആശുപത്രി കെട്ടിടം കുലുങ്ങുമ്പോഴും നവജാതശിശുക്കളെ കൈവിടാതെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്ന നഴ്സുമാരുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഗാസിയാൻടൈപ്പ് ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്.

ഭൂചലനമുണ്ടായപ്പോൾ നവജാതശിശുക്കളെ പരിചരിക്കുന്ന യൂണിറ്റിലേക്ക് 2 നഴ്സുമാർ ഓടിയെത്തി. ഭൂകമ്പത്തിൽ കുലുങ്ങുന്ന ബേബി ഇൻകുബേറ്ററുകൾ താഴെ വീഴാതെ ഇരുകൈകളും കൊണ്ട് മുറുകെ പിടിച്ചുനിന്നു. പൂർവസ്ഥിതിയിലാകുന്നതുവരെ അവർ പിടിച്ചുനിൽക്കുന്നത് വിഡിയോയിൽ കാണാം. ഡെവ്ലറ്റ് നിസാം, ഗാസ്വൽ കാലിസ്കൻ എന്നീ നഴ്സുമാരാണ് കുഞ്ഞുങ്ങളെ സുരക്ഷിതരാക്കിയതെന്ന് തുർക്കിയിലെ രാഷ്ട്രീയ നേതാവ് ഫാത്മ സാഹിൻ വിഡിയോയ്ക്കൊപ്പം വെളിപ്പെടുത്തി.

Read Also: വീണ്ടും അതിജീവനത്തിന്റെ അദ്ഭുതകഥ: 2 മാസം പ്രായമായ കുഞ്ഞിനെ ഭൂകമ്പത്തിന് 128 മണിക്കൂറിനുശേഷം പുറത്തെടുത്തു.

തുർക്കിയിലും സിറിയയിലുമുണ്ടായ ഭൂകമ്പത്തിൽ മരണസംഖ്യ 28, 000 കടന്നിരിക്കുകയാണ്. 31,000 രക്ഷാപ്രവർത്തകരാണ് ദുരിതബാധിത മേഖലകളിൽ നിലയുറപ്പിച്ചിരിക്കുന്നത്. 80,000ലേറെപ്പേർ പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.

English Summary: Nurses in turkey hospital protect newborn babies in earthquake

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com