ADVERTISEMENT

ന്യ‌ൂഡൽഹി ∙ മെഹ്റോളിയിൽ അനധികൃത നിർമാണമാണെന്ന് ആരോപിച്ചുള്ള പൊളിക്കൽ നടപടികൾക്കെതിരെ വ്യാപക പ്രതിഷേധം. വർഷങ്ങളായി താമസിക്കുന്നതിന്റെ രേഖകളുമായി വന്ന സ്ത്രീകൾ അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. അൻപതോളം മലയാളികളും പ്രദേശത്തുണ്ട്. നിയമാനുസൃതമായ പൊളിക്കൽ നടപടികൾ തുടരുമെന്നു ഡൽഹി വികസന അതോറിറ്റി (ഡിഡിഎ) വ്യക്തമാക്കി.

മെഹ്റോളി അന്ദേരിയ മോഡിനു സമീപം അനധികൃത നിർമാണങ്ങൾ പൊളിച്ചു നീക്കുന്നതു ഡിഡിഎ നിർത്തിവയ്ക്കണമെന്നു ഡൽഹി സർക്കാർ ആവശ്യപ്പെട്ടിരുന്നു. പ്രദേശത്തു വീണ്ടും അതിർത്തി നിർണയം നടത്താനും‍ ഉദ്യോഗസ്ഥർക്ക് റവന്യു മന്ത്രി കൈലാഷ് ഗലോട്ട് നിർദേശം നൽകി. അന്ദേരിയ മോഡിൽ ആർക്കിയോളജിക്കൽ പാർക്കിനു സമീപത്തെ കയ്യേറ്റമൊഴിപ്പിക്കൽ തുടരുമെന്നാണു ഡിഡിഎയുടെ നിലപാട്.

Read Also: ‘വേലുപ്പിള്ള പ്രഭാകരൻ മരിച്ചിട്ടില്ല, ആരോഗ്യവാൻ’: വെളിപ്പെടുത്തലുമായി പി.നെടുമാരൻ...

കനത്ത പൊലീസ് കാവലിലാണ് കയ്യേറ്റമൊഴിപ്പിക്കൽ തുടരുന്നത്. ചില കെട്ടിടങ്ങളുടെ ഉടമകൾ ഹൈക്കോടതിയിൽനിന്നു സ്റ്റേ ഉത്തരവു നേടി. വമ്പൻ കെട്ടിടങ്ങൾ ഉൾപ്പെടെയാണ് പൊളിക്കുന്നത്. മാർച്ച് 9 വരെ നടപടികൾ തുടരുമെന്നാണ് സൂചന. മെഹ്റോളി ആർക്കിയോളജിക്കൽ പാർക്കിൽ അടുത്ത മാർച്ചിൽ ജി20 സമ്മേളനം നിശ്ചയിച്ചിട്ടുണ്ട്. ഇതിനു മുന്നോടിയായാണ് ഒഴിപ്പിക്കൽ നടപടികൾ ഊർജിതമാക്കിയതെന്നും നോട്ടിസ് നേരത്തേ പതിച്ചിരുന്നെന്നും അധികൃതർ അറിയിച്ചു.

English Summary: Protest against DDA Demolition In Mehrauli- Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com