തമിഴ്നാട്ടിൽ മലയാളി റെയിൽവേ ഗേറ്റ് ജീവനക്കാരിക്കുനേരെ അതിക്രൂര ആക്രമണം
Mail This Article
×
ചെന്നൈ∙ തമിഴ്നാട് ചെങ്കോട്ടയ്ക്കെടുത്ത് പാവൂർഛത്രത്തിൽ മലയാളിയായ റെയിൽവേ ഗേറ്റ് ജീവനക്കാരിക്ക് നേരെ അതിക്രൂര ആക്രമണം. കൊല്ലം സ്വദേശിനിയാണ് ആക്രമണത്തിനിരയായത്. അവിടെയുണ്ടായിരുന്ന ഫോണിന്റെ റിസീവര്‍ കൊണ്ട് മുഖത്ത് ഇടിച്ച അക്രമി യുവതിയെ ട്രാക്കിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തു. പീഡന ശ്രമവും നടന്നു. ഗുരുതരമായി പരുക്കേറ്റ യുവതിയെ സമീപത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികളെ കണ്ടെത്താനായിട്ടില്ല.
English Summary: Woman railway gatekeeper attacked in Chennai
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.