മൂന്നാമൂഴത്തിന് ‘മയപ്പെടാൻ’ ആർഎസ്എസ് ചർച്ച? ജമാഅത്തെ നിലപാടു മാറ്റത്തിനു പിന്നിൽ..?
Mail This Article
ഒരു ചർച്ചയുടെ പേരിലാണ് ഇപ്പോൾ രാജ്യത്ത് തുടർ ചർച്ചകൾ നടക്കുന്നത്. ജമാഅത്തെ ഇസ്‌ലാമി അടക്കമുള്ള മുസ്‌ലിം സംഘടനകളുമായി ആർഎസ്എസ് നടത്തിയ ചർച്ചയാണ് തുടർ ചർച്ചകൾക്ക് തിരി കൊളുത്തിയത്. ആർഎസ്എസിനും ജമാ അത്തെ ഇസ്‌ലാമിക്കും എന്താണ് ചർച്ച ചെയ്യാനുള്ളതെന്ന കടുത്ത വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. എന്നാൽ ആര്‍എസ്എസുമായി സിപിഎം ചർച്ച നടത്തിയ കാര്യം മുഖ്യമന്ത്രി മറക്കരുതെന്ന് ജമാ അത്തെ ഇസ്്‌ലാമി അസി. അമിർ പി. മുജീബ് തിരിച്ചടിച്ചു. ഇതിനിടെ കേരളത്തിലെ രാഷ്ട്രീയ പാർട്ടികളിൽ നിന്നു മറ്റു മുസ്‌ലിം സംഘടനകളിൽ നിന്നുമുള്ള പ്രതിഷേധം ശക്തമാവുകയാണ്. സിപിഎമ്മും മുസ്‌ലിം ലീഗും കോൺഗ്രസും സമസ്തയും മുജാഹിദും വിഷയത്തിൽ വിമർശനവുമായി രംഗത്തെത്തി കഴിഞ്ഞു. എന്നാൽ രാജ്യം ഭരിക്കുന്ന സംഘടനയോടു സംസാരിക്കുകയില്ലെന്ന സമീപനം ബുദ്ധിപൂർവമല്ലെന്ന് ജമാഅത്തെ ഇസ്‌ലാമി ജനറൽ സെക്രട്ടറി ടി. ആരിഫലിയുടെ വിശദീകരിച്ചിട്ടുണ്ട്. ഇതോടെ ഏതാനും ചോദ്യങ്ങൾ കൂടി ഇതു സംബന്ധിച്ച് ഉയരുന്നു. മുസ്‌ലിം സംഘടനകളുമായി ആർഎസ്എസ് എന്തിനാണ് ചർച്ച നടത്തിയത് ? അതിനൊപ്പം എന്തു കൊണ്ടാണ് ഈ ചർച്ചയ്ക്കെതിരെ ഇത്രയും പ്രതിഷേധം ഉയരുന്നത് ? ആർഎസ്എസ്–ജമാ അത്ത് ഇസ്‌ലാമി ചർച്ചയെ മറ്റ് രാഷ്ട്രീയ പാർട്ടികൾ വിമർശിക്കുന്നത് എന്തിനാണ് ?