ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്ത് വിഐപി സുരക്ഷയ്ക്കായി ഡപ്യുട്ടി കമ്മിഷണറുടെ തസ്തിക സൃഷ്ടിച്ചു. എഐജി തസ്തികയ്ക്കു തുല്യമായ എക്സ് കേഡർ തസ്തികയാണ് സൃഷ്ടിച്ചത്. പൊലീസ് ആസ്ഥാനത്തെ ആംഡ് പൊലീസ് ബറ്റാലിയൻ കമാന്‍ഡന്റ് ജയദേവ് ഐപിഎസിനെ വിഐപി സുരക്ഷയ്ക്കുള്ള ഡപ്യുട്ടി കമ്മിഷണറായി നിയമിച്ചു. നിലവിലെ ചുമതലകളിൽ അദ്ദേഹം തുടരും.

Read also: കരൾമാറ്റ ശസ്ത്രക്രിയ വൈകിയിട്ടില്ല, എല്ലാം സുബിക്ക് അറിയാമായിരുന്നു: വിശദീകരിച്ച് ഡോക്ടർ

ഇന്റലിജൻസ് മേധാവിയുടെ നിയന്ത്രണത്തിലായിരിക്കും വിഐപി സുരക്ഷ. സിവിൽ സപ്ലൈസ് കോർപറേഷൻ എംഡി സഞ്ജീവ് കുമാർ പട്ജോഷിയെ കോസ്റ്റൽ പൊലീസ് എഡിജിപിയായി നിയമിച്ചു. പുരാവസ്തു തട്ടിപ്പു നടത്തിയ മോൺസൺ മാവുങ്കലുമായി ബന്ധം പുലർത്തിയതിനു സസ്പെൻഡ് ചെയ്തശേഷം തിരിച്ചെടുത്ത ഐജി ഗോഗുലത്ത് ലക്ഷ്മണിനെ ട്രെയിനിങ് ഐജിയായി നിയമിച്ചു.

English Summary: Jayadev IPS appointed as Deputy Commissioner for VIP security

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com