ADVERTISEMENT

ന്യൂഡൽഹി∙ കലാലയങ്ങളിലും ജോലി സ്ഥലങ്ങളിലും ആര്‍ത്തവ അവധി നൽകണമെന്ന പൊതുതാൽപര്യ ഹർജികൾ സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എസ്.നരസിംഹ, ജസ്റ്റിസ് ജെ.ബി.പാർദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ തള്ളിയത്. നയപരമായ വിഷയമാണെന്നും കോടതിക്ക് തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. 

Read Also: ഉദ്വേഗത്തിന്റെ രണ്ടര മണിക്കൂര്‍; ഒടുവില്‍ ആശ്വാസം: വിമാനം സുരക്ഷിതമായി ഇറക്കി

നയപരമായ തലത്തിൽ സർക്കാർ എടുക്കേണ്ട തീരുമാനമാണ്. വിഷയത്തിൽ കോടതിക്ക് തീരുമാനമെടുത്ത് സർക്കാരിനോട് ആവശ്യപ്പെടാൻ കഴിയില്ല. അതുകൊണ്ട് ഹർജിക്കാർ ഈയൊരു ആവശ്യം ഉന്നയിച്ചുകൊണ്ട് വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന് നിവേദനം നൽകുകയാണ് വേണ്ടതെന്നും കോടതി വ്യക്തമാക്കി. ജോലി സ്ഥലങ്ങളിൽ ആർത്തവ അവധി നിർബന്ധമാക്കുന്നത് സ്ത്രീകളെ ജോലിക്കെടുക്കുന്നതിനുള്ള വിമുഖതയ്ക്ക് കാരണമായേക്കാം എന്നും കോടതി നിരീക്ഷിച്ചു. 

English Summary: Supreme Court Refuses To Entertain Plea Seeking Menstrual Leave

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com