ADVERTISEMENT

നാട്ടിൻപുറങ്ങളിൽ ഇരുളിന്റെ മറവിൽ യക്ഷികളുടെ സഞ്ചാരമുണ്ടെന്നത് വെറും പ്രേതകഥ മാത്രമായിരിക്കാം. പക്ഷേ ഇന്റർനെറ്റിന്റെ ഇരുണ്ട കോണുകളിൽ, പീറ്റർ സ്‌കല്ലി ഉണ്ടായിരുന്നു എന്നത് ഒരു യാഥാർഥ്യമായിരുന്നു. 2015ല്‍ ഫിലിപ്പീൻസിൽ പിടിയിലാകുന്നതുവരെ ഡാർക്ക് വെബ് ലോകത്തെ പേടിസ്വപ്നമായിരുന്നു ഓസ്ട്രേലിയക്കാരൻ പീറ്റർ ജെറാഡ് സ്‌കല്ലി; ലോകത്തിലെ തന്നെ ഏറ്റവും ക്രൂരനായ പീഡഫൈലുകളിൽ ഒരാൾ. കുട്ടികൾക്കെതിരെ ലൈംഗിക ആക്രമണങ്ങളും പീഡനങ്ങളും നടത്തിയശേഷം അതിന്റെ വിഡിയോകൾ വിറ്റ് കോടിക്കണക്കിനു പണം സമ്പാദിച്ച കൊടും കുറ്റവാളി. പെൺകുട്ടികളെ ബലാത്സംഗം ചെയ്തതിനും കടത്തിയതിനും ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന പീറ്ററിന് 2022 നവംബറിൽ വീണ്ടും ശിക്ഷ വിധിച്ചു. ഇത്തവണ 129 വർഷം കഠിനതടവാണ് 59 വയസ്സുകാരനും രണ്ടു കുട്ടികളുടെ അച്ഛനുമായ പീറ്ററിന് ഫിലിപ്പീൻസിലെ കോടതി വിധിച്ചത്. കൂടാതെ, ഇരുപത്തിയെട്ടുകാരിയായ കാമുകി ലിസിൽ മാർഗല്ലോയ്ക്ക് 126 വർഷത്തെ തടവും സഹായികളായ അലക്സാണ്ടർ ലാവോ, മരിയ ഡൊറോത്തിയ ചിയ എന്നിവർക്ക് ഒൻപതു വർഷത്തെ തടവും കോടതി വിധിച്ചു. ഒരുപാട് കുഞ്ഞുങ്ങളുടെ തീരാത്ത നിലവിളികൾക്ക് കാരണക്കാരനായ, ഇരുണ്ട ലോകത്തെ രാക്ഷസന്റെ കഥയാണിത്. സ്വന്തം രാജ്യത്തെ കുട്ടികൾ നേരിടുന്ന ക്രൂരമായ പീഡനത്തിന്റെ അവസ്ഥ ഫിലിപ്പീൻസ് ഭരണകൂടം തിരിച്ചറിഞ്ഞത് പീറ്റര്‍ സ്കല്ലിയുടെ നിഷ്ഠൂര ജീവിതത്തിലൂടെയായിരുന്നു. ഇന്ന് ആ രാജ്യം പീഡഫൈലുകൾക്കെതിരെ അതിശക്തമായ നിയമനടപടിയാണ് സ്വീകരിക്കുന്നത്. പക്ഷേ അതിനു പിന്നിൽ ഒരുപാട് കുട്ടികളുടെ നിലവിളിയൊച്ച ഇന്നും മുഴങ്ങുന്നുണ്ട്, ഒരുപാട് കുടുംബങ്ങളുടെ കണ്ണീരുണ്ട്. ലോകത്തിലെ ഏറ്റവും ക്രൂരനായ കുറ്റവാളികളിലൊരാളെ പിടികൂടാനായി വിവിധ രാജ്യങ്ങളിലെ സംവിധാനങ്ങൾ ഒരുമിച്ചു പ്രവർത്തിച്ചതിന്റെ കഥ കൂടിയാണിത്... ‘ഫിലിപ്പീൻസിലെ അമ്മമാർക്ക് ഇനി ശാന്തമായുറങ്ങാം’ എന്നായിരുന്നു സ്കല്ലി അറസ്റ്റിലായപ്പോൾ ഒരു പത്രത്തിലെ തലക്കെട്ട്. കേരളത്തിലും കുട്ടികളുടെ അശ്ലീല വിഡിയോ കാണുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടി എടുക്കുന്നതിന്റെ ഭാഗമായി ഓപ്പറേഷൻ പി ഹണ്ട് എന്ന പേരിൽ പരിശോധന ശക്തമാണ്. ചെറുപ്പക്കാരായ ഐടി വിദഗ്ധർ ഉൾപ്പെടെ അറസ്റ്റ് ചെയ്യപ്പെടുമ്പോൾ പീറ്റർ സ്കല്ലിയുടെ പേര് ഒരു ഓർമപ്പെടുത്തൽ കൂടിയാവുകയാണ്...

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com