ADVERTISEMENT

ലോക്സഭാ തിരഞ്ഞെടുപ്പിനെയും ഒരുപിടി നിയമസഭാ തിരഞ്ഞെടുപ്പുകളെയും നേരിടാന്‍ കൂടുതല്‍ ഉൗര്‍ജം ബിജെപിക്ക് നല്‍കുന്നതാണ് വടക്കുകിഴക്കിലെ പോരാട്ടഫലം. ഭാരത് ജോഡോയിലൂടെ നവജീവന്‍ നേടാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസിന് മുന്നിലുള്ള കൂടുതല്‍ ദുര്‍ഘടമായ പാതയാണെന്ന ഒാര്‍മ്മപ്പെടുത്തലുണ്ട്. കമ്മ്യൂണിസത്തിന്‍റെ കനല്‍ കേരളത്തില്‍ മാത്രം ഒതുങ്ങുന്നത് സിപിഎമ്മിനും വലിയ ആഘാതമാണ്.

ത്രിപുര വീണ്ടും ചുവക്കുന്നത് ഇനി ഒട്ടും എളുപ്പമാകില്ല. ജനം മാറ്റം ആഗ്രഹിച്ചു. അതുകൊണ്ട് ബിജെപി വിജയിച്ചു. 2018 തിരഞ്ഞെടുപ്പ് ഫലത്തെ വിലയിരുത്തിയിരുന്നതിന് ഇങ്ങനെയായിരുന്നു. 2023ൽ മാറ്റത്തിന്‍റെ ലക്ഷണങ്ങളുണ്ടായിരുന്നെങ്കിലും മോദി–മണിക് സാഹ കൂട്ടുകൊണ്ട് അതിനെ മറികടന്നു. ഭരണവിരുദ്ധ വികാരം, ക്രമസമാധാനപ്രശ്നങ്ങള്‍, ഗോത്ര മേഖലയില്‍ തിപ്ര മോത്തയുടെ ഉദയം തുടങ്ങി വെല്ലുവിളികള്‍ ബിജെപിക്ക്് മുന്നില്‍ ഏറെയുണ്ടായിരുന്നു. മുഖ്യമന്ത്രിയെ മാറ്റിയതും ആഭ്യന്തരകലഹം നേരിടാന്‍ കര്‍ശനമായ നിലപാടുകള്‍ നടത്തിയതും ഗുണം ചെയ്തു.‌ അടിസ്ഥാന സൗകര്യവികസനം ത്രിപുരയിലെ ജനഹൃദയങ്ങളില്‍ ബിജെപിക്ക് ഭരണത്തുടര്‍ച്ചയ്ക്കായി പാത ഒരുക്കി നല്‍കി.

വടക്കുകിഴക്കന്‍ മേഖലയ്ക്ക് കൂടുതല്‍ പ്രധാന്യം നല്‍കുന്ന നരേന്ദ്ര മോദിയുടെ ഭരണപരവും രാഷ്ട്രീയപരവുമായ നയത്തിന്‍റെ വിജയം കൂടിയാണ് മൂന്ന് സംസ്ഥാനങ്ങളിലും കണ്ടത്. സംഘടനാ സംവിധാനം ദുര്‍ബലമായെങ്കിലും കോണ്‍ഗ്രസിന് കൈകൊടുത്ത് ഒരു തിരിച്ചുവരവ് ശ്രമിക്കാമെന്ന സിപിഎമ്മിലെ തന്ത്രം ബംഗാളിന് പിന്നാലെ ത്രിപുരയിലും പരാജയപ്പെട്ടു. സിപിഎമ്മിന് ത്രിപുരയില്‍ തിരിച്ചുവരവ് ഒട്ടും എളുപ്പമല്ല.

വടക്കുകിഴക്കന്‍ മേഖല ഒരുകാലത്ത് കോണ്‍ഗ്രസിനുണ്ടായ മേധാവിത്തം ഏറെക്കുറെ പഴക്കഥയായെന്ന് സപ്ത സഹോദരിമാരില്‍ മൂന്ന് പേരും പറഞ്ഞു. ബിജെപിയെ നേരിടാന്‍ ദേശീയതലത്തില്‍ പ്രതിപക്ഷ െഎക്യനിര എങ്ങനെ കെട്ടിപ്പടുക്കണമെന്നതില്‍ വലിയ പുനര്‍വിചിന്തനം അനിവാര്യമായിരിക്കുന്നു. തിപ്ര മോത്തയ്ക്ക് വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞെങ്കിലും പാര്‍ട്ടിയുടെ ഭാവി അത്ര സുരക്ഷിതമായിരിക്കില്ല. പ്രാദേശിക സ്വത്വവാദങ്ങളെ അതിജീവിക്കാമെന്ന ആത്മവിശ്വാസവും ബിജെപിക്ക് ത്രിപുര നല്‍കുന്നു.

 

English Summary: Nagaland, Tripura. Meghalaya election analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com