ADVERTISEMENT

തിരുവനന്തപുരം ∙ ആറ്റുകാൽ ക്ഷേത്ര ട്രസ്റ്റിന്റെ തലപ്പത്ത് ആദ്യമായി ഒരു വനിത അധ്യക്ഷയായി എത്തിയ ശേഷമുള്ള പൊങ്കാലയാണ് ഇത്തവണത്തേത്. ഭക്തജനങ്ങൾക്കായി എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ക്ഷേത്ര ട്രസ്റ്റ് ചെയർപേഴ്സൻ ഗീതാകുമാരി പറഞ്ഞു.

attukal-rinkuraj
ആറ്റുകാലമ്മയെ വണങ്ങാനെത്തിയവർ. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ

‘‘ട്രസ്റ്റ് രൂപീകരിച്ചവരിൽ ഒരാൾ തന്റെ പിതാവാണ്. 1977ൽ അദ്ദേഹം മരിച്ചു. അമ്മ ട്രസ്റ്റിലെ അംഗമായിരുന്നു. പിന്നീട് സുഖമില്ലാതായതോടെ താൻ ഏറ്റെടുക്കുകയായിരുന്നു’’– ഗീതാകുമാരി പറഞ്ഞു. പൊങ്കാലയ്ക്ക് കാൽക്കോടി ഭക്തജനങ്ങളെ പ്രതീക്ഷിക്കുന്നു. പൊങ്കാല മഹോത്സവം ഭംഗിയായി നടക്കാൻ എല്ലാ ജനങ്ങളുടെയും സഹകരണം ആവശ്യമാണെന്നും അവർ പറഞ്ഞു.

attukal-rinkuraj-2
ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ പൊങ്കാല ഉത്സവത്തോടനുബന്ധിച്ചുള്ള പ്രധാന ചടങ്ങിലൊന്നായ കുത്തിയോട്ട വ്രതം എടുത്ത ബാലന്മാർ ക്ഷേത്രക്കുളത്തിൽ കുളിച്ച് ഈറനോടെ ആറ്റുകാലമ്മയെ വണങ്ങാനായി ക്ഷേത്രം വലം വയ്ക്കുന്നു. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ

ഒരുക്കങ്ങൾ എല്ലാം പൂർത്തിയായിരിക്കെ, റോഡിൽ ഇഷ്ടിക നിരത്തി സ്ഥലം പിടിക്കാൻ തുടങ്ങിക്കഴിഞ്ഞു ഭക്തർ. അനന്തപുരിയിലെ എല്ലാ വീഥികളും ഇപ്പോൾ ആറ്റുകാലിലേക്കാണ്. ക്ഷേത്രത്തിലെ തിരക്ക് കൂടി. ആയിരങ്ങൾ എത്തുന്നത് പ്രമാണിച്ച് ദർശനസമയവും നീട്ടിയിട്ടുണ്ട്. 

English Summary: Temple Trust expects lakhs of devotees for Attukal Pongala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com