ADVERTISEMENT

ഏറ്റുമാനൂർ∙ കോട്ടയത്തിനു സമീപം എംസി റോഡിൽ ഏറ്റുമാനൂർ പാറോലിക്കലിൽ ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് ശാരീരികാസ്വാസ്ഥ്യം. ഇതേത്തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട ബസ് സമീപത്തെ ചായക്കടയിലേക്ക് ഇടിച്ചുകയറി. പിറവം - കോട്ടയം റൂട്ടിൽ ഓടുന്ന ജയ് മേരി ബസാണ് അപകടത്തിൽപെട്ടത്. കട പൂർണമായും തകർന്നു. അപകട സമയത്ത് കടയിൽ ആളില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ബസിലുണ്ടായിരുന്ന ഇരുപതോളം യാത്രക്കാരും അദ്ഭുതകരമായി പരുക്കേൽക്കാതെ രക്ഷപ്പെട്ടു.

ഏറ്റുമാനൂരിൽ അപകടത്തിൽപെട്ട ബസ്.
ഏറ്റുമാനൂരിൽ അപകടത്തിൽപെട്ട ബസ്.
bus-accident-3
bus-accident-1
bus-accident-2

English Summary: Bus Accident Near Ettumanoor, Kottayam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com