ADVERTISEMENT

കൊച്ചി∙ എറണാകുളം ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ പ്രശ്നങ്ങൾക്കു കാരണം അഴിമതിയോടുള്ള ചിലരുടെ സ്നേഹമെന്നു നടൻ ശ്രീനിവാസൻ. മനോരമ ന്യൂസ് ലൈവത്തണിൽ സംസാരിക്കുകയായിരുന്നു ശ്രീനിവാസൻ. നഗരസഭയിൽ വർഷങ്ങൾക്ക് മുൻപ് മാലിന്യ സംസ്കരണത്തിന് പദ്ധതി മുന്നോട്ടുവച്ച് നിരാശനാകേണ്ടിവന്ന തന്റെ സുഹൃത്തും നിർമാതാവുമായ ഗുഡ്നൈറ്റ് മോഹന് നേരിട്ട ദുരനുഭവം അദ്ദേഹം തുറന്നുപറഞ്ഞു.

Read also: 95 ശതമാനം തീ അണച്ചു; ന്യൂയോര്‍ക്ക് അഗ്നിരക്ഷാസേനയുടെ സഹായം തേടി

വിദേശത്തുനിന്നു മെഷിനറി ഇറക്കുമതി ചെയ്ത് ചെലവ് നടത്തി മാലിന്യ സംസ്കരിക്കാമെന്നും അതിന്റെ ബൈപ്രോഡക്ട് മാത്രം തന്നാൽ മതിയെന്നുമായിരുന്നു ഗുഡ്നൈറ്റ് മോഹന്റെ നിർദേശം. എന്നാൽ പത്തു ലോറി മാലിന്യം ബ്രഹ്മപുരത്തേക്ക് അയച്ച് നൂറു ലോറിയാക്കി കാണിച്ച് പണം തട്ടേണ്ടതിനാൽ നഗരസഭ ഇത് അംഗീകരിച്ചില്ലെന്നും ശ്രീനിവാസൻ ആരോപിച്ചു.

English Summary: Sreenivasan on Brahmapuram Fire

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com