കാട്ടുപന്നി കുറുകെ ചാടി; വയനാട്ടിൽ ഓട്ടോ മറിഞ്ഞ് നാലര വയസുകാരന് ദാരുണാന്ത്യം
Mail This Article
×
കല്പറ്റ∙ കാട്ടുപന്നി കുറുകെ ചാടിയതിനെത്തുടര്‍ന്ന് ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞ് നാലര വയസുകാരന് ദാരുണാന്ത്യം. വയനാട് മേപ്പാടിക്കു സമീപം ഓടത്തോടിലെ ഷമീര്‍-സുബൈറ ദമ്പതികളുടെ മകന് മുഹമ്മദ് യാമിനാണ് മരിച്ചത്. മേപ്പാടി-വടുവന്‍ചാല്‍ റോഡിലെ നെടുങ്കരണയില്‍ വെള്ളിയാഴ്ച രാത്രി ഒൻപതരയോടെയാണ് അപകടം.
Read Also: പുട്ടിൻ ക്ഷണിച്ചു, ചിൻപിങ് 3 ദിവസത്തേക്ക് റഷ്യയിലേക്ക്; സന്ദർശനം 4 വർഷത്തിനുശേഷം
ഓട്ടോയില്‍ ഉണ്ടായിരുന്ന സുബൈറയ്ക്കും മറ്റൊരു മകനായ മുഹമ്മദ് അമീനും പരിക്കേറ്റു. ഇവരെ മേപ്പാടി ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബന്ധുവീട്ടില്‍നിന്നു മടങ്ങുകയായിരുന്നു സുബൈറയും മക്കളും. അപകടത്തിൽ ഓട്ടോ ഡ്രൈവര്‍ക്കും പരിക്കുണ്ട്.
English Summary: Boy died in Wild boar attack at Meppadi
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.