ADVERTISEMENT

തിരുവനന്തപുരം∙ സഭാ ടിവിക്ക് എഡിറ്റോറിയല്‍ ബോര്‍ഡ് രൂപീകരിക്കും. നിയമസഭാ സെക്രട്ടറി ചീഫ് എഡിറ്ററായി ഒന്‍പതംഗ ബോര്‍ഡ് നിലവില്‍ വരും. സഭാ ടിവിയുടെ പരിപാടികളുടെ ചിത്രീകരണത്തിനു മേല്‍നോട്ടം വഹിക്കാനാണു സമിതി. നഷ്ടത്തിലായതിനാല്‍ സഭാ ടിവി പരിപാടികളുടെ ചിത്രീകരണം നേരത്തെ നിര്‍ത്തിയിരുന്നു.

Read also: പറഞ്ഞത് തെറ്റാണ്; ജനം ഒന്നും കാണുന്നില്ല സർ!; ദൃശ്യങ്ങൾ സഭാ ടിവി വഴി മാത്രം പുറത്തേക്ക്

അതേസമയം, സഭാ ടിവിയുടെ സംപ്രേഷണം ഏകപക്ഷീയമാണെന്നു പ്രതിപക്ഷം ആരോപിക്കുന്നു. സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് സഭാ ടിവിയുടെ ഉന്നതാധികാര സമിതിയില്‍നിന്നു പ്രതിപക്ഷ എംഎല്‍എമാര്‍ രാജിവയ്ക്കാൻ ഇന്നലെ തീരുമാനമായിരുന്നു. റോജി എം.ജോണ്‍, എം.വിന്‍സെന്‍റ്, മോന്‍സ് ജോസഫ്, ആബിദ് ഹുസൈന്‍ തങ്ങള്‍ എന്നിവരാണു രാജിവയ്ക്കുന്നത്. പ്രതിപക്ഷ നേതാവ് സംസാരിക്കുന്ന ദൃശ്യങ്ങള്‍ പോലും സംപ്രേഷണം ചെയ്യുന്നില്ലെന്നും നേതാക്കള്‍ ആരോപിച്ചു.

English Summary: Editorial board will be constituted for Sabha TV, Niyamasabha Secretary will be the chief editor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com