‘ഇതു രമയുടെ എക്സ്റെ അല്ല’: സ്ഥിരീകരിച്ച് ഡോക്ടർ; ലിഗമെന്റ് പരുക്കിന് പ്ലാസ്റ്റർ തുടരും
Mail This Article
തിരുവനന്തപുരം∙ സമൂഹമാധ്യമങ്ങളിൽ കെ.കെ.രമയുടേതെന്ന പേരിൽ പ്രചരിച്ച കൈയുടെ എക്സ്റേ വ്യാജമാണെന്ന് ജനറൽ ആശുപത്രിയിലെ ഡോക്ടർ അറിയിച്ചതായി കെ.കെ.രമയുടെ ഓഫിസ്. രമയുടെ കയ്യിലെ പരുക്ക് വ്യാജമാണെന്നു കാട്ടി എക്സ്റേ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
തുടർ പരിശോധനയ്ക്കായി ഇന്ന് ജനറൽ ആശുപത്രിയിലെത്തിയപ്പോഴാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ദൃശ്യങ്ങൾ കെ.കെ.രമ ഡോക്ടറെ കാണിച്ചത്. ഇതു രമയുടെ എക്സ്റേ അല്ലെന്നും പേര് അടക്കമുള്ള വിവരങ്ങൾ കൂട്ടിച്ചേർത്തത് ആണെന്നും ഡോക്ടർ അറിയിച്ചു. ലിഗമെന്റിനു പരുക്കുണ്ട്. എത്രത്തോളം പരുക്ക് ഉണ്ടെന്നറിയാൻ എംആർഐ സ്കാൻ നടത്തണമെന്ന് ഡോക്ടർ പറഞ്ഞു. അതുവരെ പ്ലാസ്റ്റർ തുടരാനും നിർദേശിച്ചു. സ്കാനിനുശേഷം തുടർ ചികിൽസ തീരുമാനിക്കാമെന്നാണ് ഡോക്ടർ അറിയിച്ചതെന്ന് കെ.കെ.രമയുടെ ഓഫിസ് അറിയിച്ചു.
Read also: റെയിൽവേ ശുചിമുറിയിൽ യുവതിയുടെ നമ്പറും അശ്ലീലസന്ദേശവും: കുടുങ്ങിയത് അസിസ്റ്റന്‍റ് പ്രഫസർ
നിയമസഭാ സമ്മേളനത്തിനിടെ സ്പീക്കറുടെ ഓഫിസ് ഉപരോധിക്കുന്നതിനിടെയാണ് കെ.കെ.രമ അടക്കമുള്ള പ്രതിപക്ഷ എംഎൽഎമാർക്കും വാച്ച് ആൻഡ് വാർഡിനും പരുക്കേറ്റത്. 7 പ്രതിപക്ഷ എംഎൽഎമാർക്കെതിരെയും രണ്ട് ഭരണപക്ഷ എംഎൽഎമാർക്കും വാച്ച് ആൻഡ് വാർഡിനും എതിരെയും കേസ് എടുത്തിരുന്നു.
English Summary: The X-Ray circulated in the name of KK Rema is fake, Hospital confirmed, says the MLA