ADVERTISEMENT

കൊച്ചി∙ ബ്രഹ്മപുരം ബയോമൈനിങ്ങില്‍ ഉപകരാര്‍ നേടിയ കമ്പനിയുടെ സാക്ഷി കോണ്‍ഗ്രസ് നേതാവ് എന്‍.വേണുഗോപാലിന്‍റെ മകന്‍. കരാറുമായോ കമ്പനിയുമായോ ബന്ധമില്ലെന്നായിരുന്നു വേണുഗോപാലിന്റെ നേരത്തെയുള്ള വാദം. എന്നാല്‍ കരാറില്‍ കമ്പനിയുടെ സാക്ഷിയായി വേണുഗോപാലിന്റെ മകന്‍ വി. വിഗ്നേഷ് ഒപ്പിട്ട രേഖകള്‍ പുറത്തുവന്നതോടെ നിലപാട് മാറ്റി. കമ്പനിയുടെ മാനേജരുമായി മകന് അടുപ്പമുണ്ടെന്നും എന്നാല്‍ സാക്ഷിയായി ഒപ്പിട്ടത് അറിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

Read also: ‘ലൈംഗികാതിക്രമം ഞാൻ പൂർണ മയക്കത്തിലാണെന്നു കരുതി; ഇത് അയാളുടെ ആദ്യത്തെ കുറ്റകൃത്യമല്ല’

ബ്രഹ്മപുരം തീപിടിത്തത്തെത്തുടർന്നാണ് ബയോമൈനിങ്ങിനെക്കുറിച്ചുള്ള വിവാദം ഉയർന്നുവന്നത്. ബയോമൈനിങ്ങിൽ കരാർ ഏറ്റെടുത്ത സോണ്ട ഇൻഫ്രാടെക്കിന് മുൻപരിചയമില്ലെന്ന വാദം ഉയർന്നിരുന്നു. 2021 നവംബറിൽ ആരഷ് മീനാക്ഷി എൻവയറോകെയർ എന്ന സ്ഥാപനത്തിന് ബ്രഹ്മപുരത്തെ ബയോമൈനിങിനുള്ള ഉപകരാർ സോണ്ട നൽകിയതിന്റെ രേഖകള്‍ പുറത്തുവന്നിരുന്നു. 54 കോടി രൂപയ്ക്കാണ് സോണ്ട കരാർ ഏറ്റെടുത്തത്. 22 കോടി രൂപയ്ക്കായിരുന്നു കരാർ. കൊച്ചി കോർപ്പറേഷന്റെ അനുമതിയില്ലാതെയാണ് ഉപകരാർ നൽകിയത്.

ആരഷ് മീനാക്ഷി എൻവയറോകെയർ എന്ന സ്ഥാപനത്തിന്റെ ഭാഗത്തുനിന്ന് സാക്ഷിയായി ഒപ്പിട്ടിരിക്കുന്നത് വി. വിഗ്നേഷ് ആണ്. കരാറിൽ കമ്പനിയുടെ മാനേജറായി ഒപ്പിട്ടിട്ടുള്ള വെങ്കിടുമായി മകന് പഠനകാലം തൊട്ടുള്ള ബന്ധമാണെന്നും എന്നാൽ സാക്ഷിയായി ഒപ്പിട്ടതിനെക്കുറിച്ച് അറിയില്ലെന്നുമാണ് അദ്ദേഹം ഇന്നു പറഞ്ഞത്.

English Summary: Congress leader N Venugopal's son has links with bio-mining contract, Brahmapuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com