ADVERTISEMENT

കൊല്ലം∙ ജോണി നെല്ലൂർ പാർട്ടി വിട്ടത് യുഡിഎഫിനെ ബാധിക്കില്ലെന്നും അദ്ദേഹം പ്രധാനപ്പെട്ട നേതാവാണെന്ന് കരുതുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേരള കോൺഗ്രസിന്റെ പ്രതിനിധിയായാണ് യുഡിഎഫ് യോഗങ്ങളിൽ പങ്കെടുത്തിരുന്നത്. അദ്ദേഹം കേരള കോൺഗ്രസ് വിട്ടതോടെ അവർ മറ്റൊരാളെ പ്രതിനിധിയായി അയയ്ക്കും. 

ഏറെ നാളായി അതൃപ്തി പ്രകടിപ്പിച്ച് മുഖ്യധാരയിൽനിന്നും അകന്നു നിൽക്കുകയായിരുന്നു എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. വർഗീയ, ഫാഷിസ്റ്റ് നടപടിക്കെതിരായ നിലപാട് സ്വീകരിക്കാത്തവരെ യുഡിഎഫിനും കോൺഗ്രസിനും ആവശ്യമില്ലെന്ന് ചവറയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കവേ സതീശൻ പറഞ്ഞു. 

അരമനകളിലെല്ലാം കയറിയിറങ്ങിയിട്ടും ജോണി നെല്ലൂരിനെ മാത്രമേ കിട്ടിയുള്ളു എന്നത് ബിജെപിയുടെ ഗതികേടിനെയാണ് കാണിക്കുന്നതെന്ന് ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ പറഞ്ഞു. ജോണി നെല്ലൂരിന്റെ രാജിക്കു പിന്നിൽ നിഗൂഢലക്ഷ്യമെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫ് അറിയിച്ചു. സ്വന്തം വാർഡിൽ ഒരു സൈക്കിൾ വാടകയ്ക്ക് കിട്ടാത്ത ആൾക്കൊപ്പം ആരു പോകുമെന്ന് സജി ചെറിയാനും ജോണി നെല്ലൂരിനെ പരിഹസിച്ച് രംഗത്തെത്തി. 

English Summary: Criticism against Johnny Nellore in leaving Kerala Congress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com