ADVERTISEMENT

സിയാറ്റിൽ ∙ യുഎസിലെ സിയാറ്റിലിലെ ആപ്പിൾ സ്റ്റോറിൽനിന്ന് തുരങ്കം വഴി മോഷ്ടാക്കൾ കടത്തിയത് 436 ഐഫോണുകൾ. അഞ്ചു ലക്ഷം ഡോളർ (4.10 കോടിയോളം രൂപ) വിലമതിക്കുന്ന ഫോണുകളാണ് അൽഡർവുഡ് മാളിലെ ആപ്പിൾ സ്റ്റോറിൽനിന്ന് മോഷ്ടിക്കപ്പെട്ടത്. സ്റ്റോറിനു സമീപത്തെ ‘സിയാറ്റിൽ കോഫി ഗിയർ’ എന്ന കോഫി ഷോപ്പിന്റെ പൂട്ടു തകർത്ത് ഉള്ളിൽ കടന്ന രണ്ടു മോഷ്ടാക്കൾ അവിടുത്തെ അവിടത്തെ ശുചിമുറിയുടെ ഭിത്തി പൊളിച്ചാണ് ആപ്പിൾ സ്റ്റോറിലേക്ക് തുരങ്കമുണ്ടാക്കിയത്.‌ 15 മിനിറ്റ് കൊണ്ടായിരുന്നു കവർച്ചയെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.

സ്റ്റോറിന്റെ വാതിൽ തകർക്കാൻ ശ്രമിച്ചാൽ അലാം മുഴങ്ങും എന്നതിനാലാകാം അടുത്തുള്ള കടയുടെ ഭിത്തി തുരന്ന് മോഷണം നടത്തിയതെന്നു കരുതുന്നു.

ആപ്പിൾ സ്റ്റോറിനോട് ചേർന്നാണ് തങ്ങളുടെ കോഫി ഷോപ്പെന്ന് അറിയില്ലായിരുന്നുവെന്നാണ് സിയാറ്റിൽ കോഫി ഗിയർ സിഇഒ മൈക്ക് അറ്റ്കിൻസൻ പ്രതികരിച്ചത്. കോഫി ഷോപ്പിന്റെ പൂട്ടുകൾ മാറ്റിസ്ഥാപിക്കാൻ 900 ഡോളർ‌ (ഏകദേശം 74,000 രൂപ) ചെലവഴിക്കേണ്ടി വന്നു. ശുചിമുറിയുടെ അറ്റകുറ്റപ്പണികൾക്കായി 65,000 രൂപ ചെലവാകുമെന്നാണ് കരുതുന്നത്.

English Summary: Thieves enter Apple store through a tunnel in bathroom, steal 436 iPhones worth Rs 4.10 crore

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com