‘ഒരു പാർട്ടിയോടും അടുപ്പമില്ല’: ജോണി നെല്ലൂരിന്റെ നേതൃത്വത്തിൽ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു
Mail This Article
×
കൊച്ചി∙ കേരള കോൺഗ്രസിൽനിന്നു രാജിവച്ച ജോണി നെല്ലൂരിന്റെ നേതൃത്വത്തിൽ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു. ജോണി നെല്ലൂർ വർക്കിങ് ചെയർമാനും എൻ.വി.അഗസ്റ്റിൻ ചെയർമാനുമായാണു ‘നാഷനൽ പ്രോഗ്രസീവ് പാർട്ടി’ (എൻപിപി) രൂപീകരിച്ചത്. ഒരു പാർട്ടിയോടും അടുപ്പമില്ലെന്നും ഒരു പാർട്ടിയുടെ കീഴിലും പ്രവർത്തിക്കില്ലെന്നും ജോണി നെല്ലൂർ കൊച്ചിയിൽ നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു.
ദേശീയ ന്യൂനപക്ഷ കമ്മിഷൻ മുൻ അംഗവും കത്തോലിക്കാ കോൺഗ്രസ് മുൻ ഗ്ലോബൽ അധ്യക്ഷനുമാണ് പാർട്ടി ചെയർമാൻ വി.വി.അഗസ്റ്റിൻ. റബർ ഫാർമേഴ്സ് ഫെഡറേഷൻ എന്ന സംഘടനയുടെ അധ്യക്ഷൻ കൂടിയാണ് അദ്ദേഹം. കേരള കോൺഗ്രസ് വിട്ട ഉടുമ്പൻചോല മുൻ എംഎൽഎ കൂടിയായ മാത്യു സ്റ്റീഫൻ, കെ.ഡി.ലൂയിസ് എന്നിവർ വൈസ് ചെയർമാൻമാരാണ്.
English Summary: Johnny Nellore Announces New Political Party
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.